Latest News
Loading...

വഴിക്കടവ് --മാടത്താനി റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ തുടങ്ങി


 തീക്കോയി ഗ്രാമപഞ്ചായത്തിലെ ഏഴ് എട്ട് വാർഡുകളെ ബന്ധിപ്പിക്കുന്ന വഴിക്കടവ് -നാടുനോക്കി -മലമേൽ- മാടത്താനി റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.ഏഴാം വാർഡ് മെമ്പറും തീക്കോയി ഗ്രാമപഞ്ചായത്ത്‌ വികസന കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാനുമായ ബിനോയി ജോസഫിന്റെയും എട്ടാം വാർഡ് മെമ്പർ രതീഷ് പി എസ് ന്റെയും നേതൃത്വത്തിലാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

ഈ റോഡ് പൂർത്തീകരിച്ചാൽ മാവടി മാടത്താനിയിൽ നിന്നും ആറര കിലോമീറ്റർ ദൂരത്തിൽ വാഗമൺ വഴിക്കടവിൽ എത്തിച്ചേരാം. നയനമനോഹരമായ കാഴ്ച്ചകൾ സമ്മാനിക്കുന്ന നാടുനോക്കിയിലേക്ക് ദിനം പ്രതി ധാരാളം വിനോദ സഞ്ചാരികൾ എത്തുന്നുണ്ട്. വാഗമണ്ണിലെ സാഹസിക വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് നാടുനോക്കി. ഈ റോഡ് പൂർത്തീകരിച്ചാൽ മലമേൽ പ്രദേശത്തിന്റെ വികസനത്തിന്‌ അത് വലിയ മുതൽകൂട്ടാകും. വിവിധ പദ്ധതികളിൽ പെടുത്തി ഈ റോഡ് പൂർത്തീകരിച്ചു ഗതാഗത യോഗ്യമാക്കാൻ മുൻകൈ എടുക്കുമെന്ന് വാർഡ് മെമ്പർമാരായ ബിനോയ്‌ ജോസഫ് രതീഷ്‌ പി എസ്, എന്നിവർ അറിയിച്ചു.

Post a Comment

0 Comments