.റേഷൻ കടകളിലെ ഇ പോസുമായി ബന്ധിപ്പിച്ചിട്ടുള്ള ആധാർ അധിഷ്ഠിത പൊതുവിതരണ സംവിധാനത്തിലെ (എഇപിഡിഎസ്) പിഴവുകൾ പരിഹരിക്കാൻ കൂടുതൽ സമയം വേണമെന്ന് ഇതിന്റെ പരിപാലനച്ചുമതല ഉള്ള നാഷനൽ ഇൻഫർമാറ്റിക്സ് സെന്റർ (എൻഐസി) ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കടകൾക്കു മൂന്നു ദിവസം അവധി നൽകുന്നത്.
.ഏപ്രിൽ 29, മേയ് 2, 3 തീയതികളിൽ മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിൽ ഉച്ചയ്ക്കു ശേഷം 2 മുതൽ വൈകിട്ട് 7 വരെയും ആയിരിക്കും കടകളുടെ പ്രവർത്തനം. മേയ് 4, 5 തീയതികളിൽ മുഴുവൻ സമയവും പ്രവർത്തിക്കും. ഏപ്രിൽ മാസത്തെ റേഷൻ വിതരണം മേയ് 5 വരെ നീട്ടി. മുന്നു ദിവസം തുടർച്ചയായി റേഷൻ കടകളിലെ ഇ പോസ് സംവിധാനം തകരാറിലായി റേഷൻ വിതരണം സ്തംഭിച്ച സാഹചര്യത്തിലാണു തീരുമാനം.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments