പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് 14-ാം വാർഡിലെ കടൂപ്പാറ - പള്ളികുന്ന് ഭാഗത്തെ 50 ൽ പരം സാധാരണ കുടുംബങ്ങളുടെ ചിരകാല സ്വപ്നമായിരുന്ന വീട്ട് മുറ്റത്ത് വാഹനമെത്തുക എന്ന സ്വപ്നം സാക്ഷാൽക്കരിച്ചു കൊണ്ട് വാർഡ് മെമ്പർ അനിൽ കുമാറിൻ്റെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെ നിർമ്മിക്കുകയും പഞ്ചായത്ത് ഫണ്ടി ൽ നിന്ന് 13 ലക്ഷത്തോളം രൂപ ചിലവഴിച്ച് ടാറിംഗ് കോൺക്രീറ്റ് പ്രവർത്തികൾ നടത്തുകയും ചെയ്ത പള്ളികുന്ന് -കടുപ്പാറ റോഡിൻ്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് മുണ്ടക്കയം ഡിവിഷൻ അംഗം കുമാരി പി.ആർ.അനുപമ നിർവ്വഹിച്ചു
.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് മാത്യു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷൻ അംഗം അഡ്വ ഷോൺ ജോർജ് മുഖ്യ പ്രഭാഷണം നടത്തി ,വാർഡ് മെമ്പർ അനിൽ കുമാർ സ്വാഗതം ആശംസിച്ചു, ചെറുപുഷ്പാ ശ്രമ പ്രിയോർ റവ.ഫാദർ ചാണ്ടി കിഴക്കയിൽ, ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത് കുമാർ, വൈസ് പ്രസിഡൻ്റ് റെജി ഷാജി, പഞ്ചായത്തംഗങ്ങളായ സജി കദളിക്കാട്ടിൽ, ആനിയമ്മ സണ്ണി, ബീന മധു മോൻ, നിഷ സാനു, സജി സിബി, റോഡ് നിർമ്മാണ കമ്മിറ്റി കൺവീനർ സാബു പയ്ക്കാട്ട് എന്നിവർ പ്രസംഗിച്ചു
.റോഡ് നിർമ്മാണത്തിനായി സ്ഥലം സ3 ജന്വമായി വിട്ടു നൽകിയ ജോയി സർ അരീപ്ളാക്കൽ, ജോസ് ജോർജ് കാട്ടറാത്ത്, വിജയമ്മ കിഴക്കേപറമ്പിൽ, ദിവാകരൻ നടുവിലെ പരയ്ക്കാട്ട്, റോഡ് നിർമാണത്തിന് മുൻകൈ എടുത്ത വാർഡ് മെമ്പർ അനിൽ കുമാർ, റോഡ് നിർമ്മാ ണ കമ്മിറ്റി കൺവീനർ സാബു പരയ്ക്കാട്ട് ,റോഡ് നിർമ്മാണ കമ്മിറ്റി അംഗങ്ങൾ എന്നിവരെയും യോഗത്തിൽ അനുമോദിച്ചു,
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments