Latest News
Loading...

അവധിക്കാല ക്യാമ്പിന് വിളംബര ജാഥയോടെ ആരംഭം

മീനച്ചിൽ  K T T M - L P School ലെ " അക്ഷരപ്പുലരി - 2023" എന്ന അവധിക്കാല ക്യാമ്പിന് വിളംബര ജാഥയോടെ ആരംഭം കുറിച്ചു . സ്കൂൾ മാനേജർ ശ്രീ തോമസ് കുരുവിനാക്കുന്നേൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ടെസ്സി കെ ഫിലിപ്പ് സ്വാഗതം ആശംസിച്ചു

 

.മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാല ഉത്ഘാടനം ചെയ്തു . ആശംസകൾ അർപ്പിച്ചു വാർഡ് മെമ്പർ  ബിജുT B , അഡ്വ . ജോസ് ടോം എന്നിവർ പങ്കെടുത്തു. സ്കൂൾ ടീച്ചേർസ് ആയ ആര്യ s , പ്രിയ ,ജോളി , നിഷ , അംബിക എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി .


.സ്കൂൾ സീനിയർ അസിസ്റ്റന്റ് സി .മേഴ്‌സി ടോം പരിപാടിക്ക് കൃതജ്ഞത അർപ്പിച്ചു .മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പ് 29 ന് അവസാനിക്കും . നാളെയുടെ കുരുന്നുകൾക്ക് അക്ഷരങ്ങളുടെ അഗ്നി പകരാനും സമത്വവും സാഹോദര്യവും സഹകരണവും വളർത്താനും ഉദ്ദേശിക്കുന്ന ക്യാമ്പിന് പ്രശസ്തരായ ദീർഘവീക്ഷണമുള്ള വിദ്യാഭ്യാസ പ്രവർത്തകർ നേതൃത്വം നൽകുന്നു. ഇംഗ്ലീഷിനും മലയാളത്തിനും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ക്യാമ്പിൽ കളിക്കാനും രസിക്കാനും ശാസ്ത്രീയമായ ചിന്താശേഷി വളർത്താനും ഉള്ള കാര്യങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്. 
             കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി കായിക പരിശീലന പരിപാടികൾക്കും ഇതോടൊപ്പം തുടക്കം കുറിക്കുകയാണ്.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments