Latest News
Loading...

ടേക്ക് എ ബ്രേക്കിൽ ബ്രേക്ക് എടുക്കാൻ ഡൈനിങ് ഹട്ട്

ഉഴവൂർ പഞ്ചായത്തിലെ മോനിപള്ളി ടൗണിൽ പ്രവൃത്തനമാരംഭിച്ച ടേക്ക് എ ബ്രേക്കിനോട് ചേർന്ന് ഡൈനിങ് ഏരിയ ഒരുങ്ങുന്നു. മുളയും വെട്ടുകല്ലും ഉപയോഗിച്ചാണ് പൂന്തോട്ടത്തോട് കൂടിയ ഡൈനിങ് ഏരിയ ഒരുങ്ങുന്നത്. പൂന്തോട്ടവും ഡൈനിങ് ഏരിയയും ചേർന്ന എക്കോ oഫ്രണ്ട്‌ലി ആയിട്ടുള്ള ഡൈനിങ് മാതൃകയാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ അഭിപ്രായപ്പെട്ടു.
എഞ്ചിനീയർ ഹേമന്ത് ഹരിദാസ് ഡിസൈൻ ചെയുന്ന ഡൈനിങ് ഏരിയ നിർമ്മാണത്തിൽ തൊഴിലുറപ്പിൽ ഉൾപ്പെടുത്തി പൂന്തോട്ടം, ഇന്റർലോക്കിങ് നടപ്പാത തുടങ്ങിയ വിവിധ പ്രവൃത്തനങ്ങളും നടപ്പിലാക്കുന്നു.


.ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് 2021-22 ൽ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആയിരുന്നു മോനിപ്പള്ളി ഹോസ്പിറ്റല്‍ ജംഗ്ഷനില്‍ ടേക്ക് എ ബ്രേക്ക് വെളിയിട വിശ്രമകേന്ദ്രം നിർമിച്ചത്.
ഇന്‍സിനറേറ്റര്‍, വെന്‍ഡിംഗ് മെഷീന്‍, വനിതകള്‍ക്ക് ഫീഡിംഗ് റൂം ഉള്‍പ്പെടെ ആധുനിക സൌകര്യങ്ങളോട് കൂടിയാണ് ടെയ്ക്ക് എ ബ്രെയ്ക്ക് വിശ്രമ കേന്ദ്രം പണികഴിപ്പിച്ചിരിക്കുന്നത്. ഭിന്നശേഷി സൌഹൃദമായി ആളുകള്‍ക്ക് പ്രവേശിക്കുന്നതിന് റാമ്പ് സൌകര്യവും വിശ്രമ കേന്ദ്രത്തിനുണ്ട്. 

.ഉഴവൂർ ഗ്രാമപഞ്ചായത്ത്‌ കുടുംബശ്രീ സംരംഭമായ കാരുണ്യ കഫെ ടേക്ക് എ ബ്രേക്ക്‌ നോട് ചേർന്നു പ്രവർത്തിക്കുന്നു. പൊതു ശവ്ചാലയം ഉൾപ്പെടുന്ന ടേക്ക് എ ബ്രേക്ക്‌ ന്റെ ചുമതലയും പ്രസ്തുത കുടുംബശ്രീ ടീം മായിരിക്കും.പെണ്ണമ്മ രവി, രഞ്ജിനി രവി എനിവർ ചേർന്നുള്ള സംരംഭം ആണ്.

 ഗുണമെന്മയുള്ള ഭക്ഷണം കുറഞ്ഞ വിലയിൽ ആളുകൾക്ക് നൽകിവരുന്നു.പ്രധാന പാതയോരങ്ങളോട് ചേര്‍ന്ന് ടേക്ക് എ ബ്രേക്ക് വിശമ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുക എന്ന സര്‍ക്കാര്‍ ആശയത്തോട് ചേര്‍ന്ന് നിന്നാണ് ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് ഈ ലക്ഷ്യം കൈവരിക്കുന്നത്. 709603 രൂപ ചെലവഴിച്ചാണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്. കെട്ടിടത്തിലെ അനുബന്ധ സൗകര്യങ്ങള്‍ക്കായി 393500 രൂപ ചിലവഴിച്ചു..


ടേക്ക് എ ബ്രേക്ക്‌ ന് ചുറ്റും ഇന്റർലോക് ഇടുന്നതിനു 1,20,000 രൂപയും, കുട്ടികളുടെ പാർക്ക്‌ സ്ഥാപിക്കുന്നതിനു ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ പി എൻ രാമചന്ദ്രൻ ന്റെ പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി 1,50,000 ഗ്രാമപഞ്ചായത് വിഹിതം 2,10,500 എന്നിങ്ങനെ സംയുക്ത പദ്ധതി രൂപീകരിച്ചിട്ടുണ്ട്.വൃത്തിയുള്ള കംഫര്‍ട്ട് സ്റ്റേഷന്‍ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായിരിക്കുന്നതു വഴി ദൂരയാത്ര ചെയ്യുന്ന ആളുകൾക്കും ടേക്ക് എ ബ്രേക്ക്‌ വളരെയേറെ പ്രയോജനപ്രദം ആയിതീരും എന്ന കാര്യത്തിൽ സംശയം ഇല്ല എന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ, വൈസ് പ്രസിഡന്റ്‌ ഏലിയാമ്മ കുരുവിള,സ്ഥിരസമിതി അധ്യക്ഷൻ ന്യൂജന്റ് ജോസഫ് എന്നിവർ അറിയിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments