Latest News
Loading...

കോൺഗ്രസ് ഉപരോധസമരം നടത്തി.

പാലാ: ജനറൽ ആശുപത്രിയിലെ പരിചയസമ്പന്നരും നാട്ടുകാരുമായ സെക്യുരിറ്റി ജീവനക്കാരെ പിരിച്ച് വിട്ട് പകരം ഒരു സ്വകാര്യ ഏജൻസിക്ക് നിലവിലുള്ള എല്ലാ മാനദണ്ഡങ്ങളും
 കീഴ് വഴക്കങ്ങളും മറികടന്ന് ചുമതല കൈമാറാനുള്ള സൂപ്രണ്ടിൻ്റെ നീക്കത്തിനെതിരെ കോൺഗ്രസ് പാലാ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സൂപ്രണ്ടിൻ്റെ ഓഫീസ് ഉപരോധിച്ചു. 


.കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് തോമസ് ആർ വി ജോസ് അദ്ധ്യക്ഷത വഹിച്ചു.

നഗരസഭ പ്രതിപക്ഷ നേതാവ് പ്രൊഫ.സതീശ് ചൊള്ളാനി സമരം ഉദ്ഘാടനം ചെയ്തു.

ആശുപത്രി മാനേജിംഗ് കമ്മറ്റി ചേർന്ന് തീരുമാനം എടുക്കാതെയും സ്ഥലം എം.എൽ.എ യെ വിവരം ധരിപ്പിക്കാതെയും തിടുക്കപ്പെട്ട് ഒരു സ്വകാര്യ ഏജൻസിയെ ഏല്പിക്കുന്നതിനുള്ള നീക്കം നടത്തിയത് ഗുഢലക്ഷ്യത്തോടെ ആണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

.ആശുപത്രിയെ ചുറ്റിപ്പറ്റിയുള്ള ഉപജാപക സംഘത്തിൻ്റെ പിടിയിലമർന്ന് ആശുപത്രി അധികൃതർ നടത്തുന്ന ഇത്തരം കുത്സിത പ്രവർത്തനങ്ങൾ ജനങ്ങൾ തിരിച്ചറിയുമെന്ന് പ്രൊഫ.സതീശ് ചൊള്ളാനി പറഞ്ഞു.
തീരുമാനത്തിൽ നിന്ന് സൂപ്രണ്ട് പിന്നോട്ട് പോയില്ലെങ്കിൽ സമരം ശക്തമാക്കാൻ ആണ് പാർട്ടിയുടെ തീരുമാനമെന്ന് തോമസ് ആർ വി ജോസ് പ്രസ്താവിച്ചു.

വീഡിയോ കാണാം: Facebook 

പ്രിൻസ് വി സി, ഷോജി ഗോപി, ബിജോയി എബ്രാഹം, മായ രാഹുൽ, വക്കച്ചൻ മേനാംപറമ്പിൽ, അഡ്വ.ഷാജി ഇടേട്ട്, അർജുൻ സാബു, മനോജ് വള്ളിച്ചിറ, ബാബു കുഴിവേലി, ജോയി മഠം, അലോഷി റോയി, അപ്പച്ചൻ പാതിപുരയിടം, ബേബി പട്ടേട്ട്, ജോസ് കാരിമറ്റത്തിൽ, ബോബച്ചൻ മടുക്കാങ്കൽ, രാജൻ ചെട്ടിയാർ, തോമസ് കാവനാമറ്റത്തിൽ , തോമാച്ചൻ പുളിന്താനം തുടങ്ങിയവർ പ്രസംഗിച്ചു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments