Latest News
Loading...

കിടങ്ങൂർ കട്ടച്ചിറ ബൈപ്പാസ് റോഡ് ഉദ്ഘാടനം ചെയ്തു

പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ഉന്നത നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കട്ടച്ചിറ - കിടങ്ങൂർ ബൈപ്പാസ് റോഡിന്റെ ഉദ്ഘാടന കർമ്മം ഏപ്രിൽ മുഖ്യമന്ത്രി  പിണറായി വിജയൻ ഓൺലൈൻ പ്രോഗ്രാമിലൂടെ നിർവഹിച്ചു 

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ റോഡ് സമർപ്പണത്തിന്റെ ശിലാഫലകം അനാവരണം ചെയ്യുന്ന ചടങ്ങ് അഡ്വ. മോൻസ് ജോസഫ് എംഎൽഎ നിർവഹിച്ചു 



.ഏറ്റുമാനൂർ -പാലാ ഹൈവേ റോഡിനെയും കിടങ്ങൂർ -മണർകാട് മെയിൻ റോഡിനെയും തമ്മിൽ ബന്ധിപ്പിച്ചു കൊണ്ടാണ് മീനച്ചിലാറിന്റെ തീരത്ത് കൂടി 2 കിലോമീറ്റർ ദൂരത്തിൽ റിവർവ്യൂ ബൈപ്പാസ് റോഡ് നിർമ്മിച്ചിട്ടുള്ളത്. കട്ടച്ചിറ മുതൽ കിടങ്ങൂർ ചാലക്കടവ് വരെ ബിഎം ആൻഡ് ബിസി ഉന്നത നിലവാരത്തിലാണ് റോഡ് നവീകരിച്ചിരിക്കുന്നത്.

കട്ടച്ചിറ ജംഗ്ഷനിൽ നിന്ന് പള്ളിക്കടവിലേക്ക് പോകുന്ന റോഡിന്റെ നവീകരണം 2 കിലോമീറ്റർ ദൂരത്തിൽ ക്ലോസ്ഡ് ഗ്രേഡഡ് ടാറിംഗ് ജോലികളാണ് നടപ്പാക്കിയിരിക്കുന്നത്.

.കടത്തുരുത്തി അസംബ്ലി മണ്ഡലത്തിൽ നിന്ന് അഡ്വ. മോൻസ് ജോസഫ് എംഎൽഎ നിർദേശിച്ചത് പ്രകാരം 2019ലെ ബഡ്ജറ്റിൽ ഉൾപ്പെടുത്തി കിടങ്ങൂർ ബൈപ്പാസ് റോഡ് വികസന പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ ഏറ്റെടുത്തതിലൂടെയാണ് ജനങ്ങൾ ഏറ്റവും കൂടുതലായി ആഗ്രഹിച്ച സ്വപ്ന പദ്ധതി യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞത്.

കട്ടച്ചിറ ജംഗ്ഷന്റെ ശോച്യാവസ്ഥ പരിഹരിച്ച് ഹൈവേ റോഡിനൊപ്പം റോഡ് ഉയർത്തി ടാറിംഗ് ജോലി നിർമ്മാണ പ്രവർത്തനം നടപ്പാക്കിയതിലൂടെ കട്ടച്ചിറ ജംഗ്ഷന്റെ മുഖച്ഛായ മാറിയിരിക്കുകയാണെന്ന് മോൻസ് ജോസഫ് എംഎൽഎ ചൂണ്ടിക്കാട്ടി. നിർമ്മാണം പൂർത്തീകരിച്ച രണ്ട് റോഡുകളിലും സൈൻ ബോർഡുകൾ , റോഡ് മാർക്കിoഗ് , ക്രാഷ് ബാറുകൾ തുടങ്ങിയ റോഡ് സുരക്ഷയ്ക്ക് ആവശ്യമായ പ്രധാന കാര്യങ്ങൾ നടപ്പാക്കിയിട്ടുള്ളത് റോഡ് വികസനത്തിന്റെ പ്രത്യേകതയാണ്.

സംസ്ഥാന സർക്കാർ 2019ൽ അനുവദിച്ച 3 കോടി രൂപ വിനിയോഗിച്ചാണ് ബൈപ്പാസ് റോഡ് വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുള്ളതെന്ന് അഡ്വ. മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.

മുഖ്യമന്ത്രിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയും ഓൺലൈനിൽ പങ്കെടുക്കുന്നതിനോട് അനുബന്ധിച്ചുള്ള പ്രാദേശിക ചടങ്ങ് കട്ടച്ചിറ ജംഗ്ഷനിൽ വച്ച് നടത്തി ജില്ലാ -ബ്ലോക്ക് - ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ , വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments