Latest News
Loading...

ക്വാറികളുടെ ദൂരപരിധി 300 മീറ്ററാക്കണം - പരിസ്ഥിതി പ്രവർത്തകർ

കേരളത്തിൽ ക്വാറി പ്രവർത്തിപ്പിക്കാനുള്ള ദൂരപരിധി 150 മീറ്ററാക്കണമെന്ന ദേശീയ ഹരിത ട്രിബ്യൂണൽ വിദഗ്ദ സമിതിയുടെ നിർദ്ദേശം അപ്രായോഗികമെന്ന കേരള മൈൻ്‌സ് ഗ്പൂപ്പ് വൊക്കേഷൻ ട്രെയിനിങ് സെന്ററിന്റെ അവകാശ വാദം ജനവിരുദ്ധവും പരിസ്ഥിതി വിരുദ്ധവുമാണെന്ന് ഈരാറ്റുപേട്ട യിൽ കൂടിയ പരിസ്ഥിതി പ്രവർത്തകയോഗം അഭിപ്രായപ്പെട്ടു.



മൈൻ നിയമ പ്രകാരം മൂന്നുറ് മീറ്റർ അപകട മേഖലയായി വിവരിച്ചിരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ക്വാറികളുടെ ദൂരപരിധി 300 മീറ്ററായി നിജപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഖനന ലോബിയ്ക്കുവേണ്ടി തിരക്കഥ തയ്യാറാക്കുന്നവർ കേരളത്തിന്റെ നാശം ഉറപ്പുവരുത്തുകയാണെന്ന് യോഗം ആരോപിച്ചു. ഇപ്പോൾ നടക്കുന്നതുപോലെയുള്ള പാറ ഖനനം തുടർന്നാൽ പശ്ചിമഘട്ടം തകർന്ന് മരുഭൂമിയാകുമെന്നും യോഗം മുന്നറിയിപ്പ് നൽകി. ക്വാറികൾ മൂലം ദുരിതക്കയത്തിലായവരുടെ ജീവി കാനുള്ള അവകാശം മാത്രമല്ല കേരളത്തിന്റെ നിലനിപ്പ് തന്നെയാണ് ഇവർ ചോദ്യം ചെയ്യുന്നത്. 

.ടോറസ്സുകൾക്കും എക്‌സ്‌വേറ്ററുകൾക്കും നിയന്ത്രണം വേണമെന്നും പാറകളുടെ ചെരിവ് അളന്ന് തിട്ടപ്പെടുത്തുന്നതുവരെ ഖനനം നിർത്തിവയ്ക്കണമെന്നും ദുരന്തസാധ്യമ മേഖലയിലെ ഖനന പ്രവർത്തനങ്ങൾ ശാശ്വതമായി നിർത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

അഡ്വ. ജോർജുകുട്ടി കടപ്ലാക്കലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജോർജ് സെബാസ്റ്റ്യൻ പാറയ്ക്കൽ, ജോഷി താന്നിക്കൽ, ബിനു പെരുമന, അബ്ദുൾ റഹിം കാവുംകുന്നേൽ, വി.എം. അബ്ദുള്ളാഖാൻ, ടോമിച്ചൻ സ്‌കറിയ ഐക്കര തുടങ്ങിയവർ സംസാരിച്ചു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments