Latest News
Loading...

കടപ്പാട്ടൂര്‍-12-ാം മൈല്‍ ബൈപ്പാസ് മാലിന്യ നിക്ഷേപ കേന്ദ്രമായി

ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ പാതയെയും മൂവാറ്റുപുഴ-പുനലൂര്‍ പാതയെയും പാലായില്‍ നിന്ന് ബന്ധിപ്പിക്കുന്ന കടപ്പാട്ടൂര്‍-12-ാം മൈല്‍ ബൈപ്പാസ് മാലിന്യ നിക്ഷേപകരുടെ ഇഷ്ട കേന്ദ്രമായി. 2.15 കി.മീറ്റര്‍ ദൂരമുള്ള ബൈപ്പാസിന്റെ
ഭൂരിഭാഗവും ജനവാസമില്ലാത്തതും തോട്ടങ്ങളിലൂടെയുമാണ് കടന്നുപോകുന്നത്. ഈ സൗകര്യമാണ് മാലിന്യം നിക്ഷേപിക്കുന്ന സാമൂഹ്യ വിരുദ്ധര്‍ക്ക് സഹായകമാകുന്നത്. 

.കക്കൂസ് മാലിന്യം, അറവുശാലകളിലെ അവശിഷ്ടങ്ങള്‍, കിടപ്പുരോഗികള്‍ ഉപേക്ഷിക്കുന്ന ഡയപ്പര്‍, കൈയ്യുറകള്‍,കിടക്കകള്‍, സാനിട്ടറി മാലിന്യങ്ങള്‍ തുടങ്ങി കെട്ടിടങ്ങള്‍ പൊളിക്കുന്നതിന്റെ അവശിഷ്ടങ്ങള്‍ വരെ നിക്ഷേപിക്കാനുള്ള കേന്ദ്രമായി പാതയുടെ ഇരുവശങ്ങളും മാറി. മാലിന്യം നീക്കം ചെയ്യാന്‍ കരാറെടുക്കുന്നവരാണ് വലിയ അളവില്‍ മാലിന്യം തള്ളുന്നത്. ദുര്‍ഗ്ഗന്ധം മൂലം ഇതുവഴിയുള്ള കാല്‍നടയാത്രയും വാഹനയാത്ര പോലും ദുരിതമായി. വിവിധയിനം പകര്‍ച്ചവ്യാധികള്‍ നാട്ടില്‍ വ്യാപകമാകുന്നതിനാല്‍ അനധികൃത മാലിന്യ നിക്ഷേപം ഉണ്ടാക്കാവുന്ന ദുരന്തത്തിന്റെ ഭീതിയിലാണ് ജനങ്ങള്‍. 

ഇത് സംബന്ധിച്ച് പരാതി വ്യാപകമായതോടെ ജില്ലാ പഞ്ചായത്തും മുത്തോലി ഗ്രാമ പഞ്ചായത്തും മുന്‍കൈയ്യെടുത്ത് ജില്ലാ പഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടയ്ക്കലിന്റെയും പഞ്ചായത്ത് പ്രസിഡന്റ് രണ്‍ജിത് മീനാ ഭവന്റെയും നേതൃത്വത്തില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിച്ചു. ജില്ലാ പഞ്ചായത്ത് അനുവദിച്ച ഏഴ് ലക്ഷം രൂപയും നാട്ടുകാരുടെ വിഹിതവും ചേര്‍ത്താണ് തെരുവ് വിളക്ക് പദ്ധതി പൂര്‍ത്തിയാക്കിയത്. കടപ്പാട്ടൂര്‍ മുതല്‍ 12-ാം മൈല്‍ വരെ
ബൈപ്പസില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിച്ചെങ്കിലും മാലിന്യ നിക്ഷേപം ഇപ്പോഴും തുടരുകയാണ്. 

.സ്വകാര്യ വ്യക്തികളുടെ റബ്ബര്‍ തോട്ടവും മറ്റ് കാര്‍ഷിക വിളകളുമാണ് പാതയുടെ രണ്ട് വശളിലുമുളളത്. മാലിന്യം നിക്ഷേപിക്കരുതെന്ന മുന്നറിയിപ്പ് ഫലകങ്ങള്‍ പലയിടത്തും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഫലമില്ല. സമീപകാലത്ത് സ്ഥാപിച്ച തെരുവ് വിളക്കുകളില്‍ ചിലത് മിഴിയടച്ചു. മരങ്ങള്‍ കൂട്ടമായി വളര്‍ന്ന് നില്‍ക്കുന്ന ഈ ഭാഗത്ത് മാലിന്യ നിക്ഷേപം കൂടിയതോടെ മാഫിയയാണോ ഇതിന്റെ പിന്നിലെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചാല്‍ മാലിന്യം നിക്ഷേപിക്കുന്ന സാമൂഹ്യ വിരുദ്ധരെ കണ്ടെത്താന്‍ കഴിയുമെന്നവിശ്വാസത്തിലാണ് പ്രദേശവാസികള്‍.ഇത് വഴി പോലീസ് പട്രോളിംഗ് ശക്തമാക്കിയും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചും പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments