ഹരിയാനയിലെ കുരുക്ഷേത്രയിൽ വച്ച് നടന്ന ദേശീയ മാസ്റ്റേഴ്സ് മീറ്റിൽ ഷോട്ട് പുട്ടിൽ വെങ്കലമെഡൽ ജേതാവ് അനിൽ ജോർജ് പാലാംതട്ടേലിനും ദേശീയ സംസ്ഥാന മത്സരങ്ങളിൽ വിജയികളായ കായിക പ്രതിഭകൾക്കും ജൂബിലി ക്ലബ്ബിന്റെയും മേരി മാതാ പബ്ലിക് സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.
.മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി നിർമല ജിമ്മി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മേരി മാതാ പബ്ലിക് സ്കൂൾ ഡയറക്ടർ അഗസ്റ്റിൻ ജോസഫ് തോണിക്കൂടി അധ്യക്ഷനായിരുന്നു ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ഡോ. ബൈജു വർഗീസ് ഗുരുക്കൾ മുഖ്യാതിഥിയായിരുന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ത്രേസ്യാമ്മ സെബാസ്റ്റ്യൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജീന സിറിയക്ക് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബീന തോമസ് ആൻസി സഖറിയാസ്, ജയ്മോൾ റോബർട്ട് , പ്രവീൺ പ്രഭാകർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് ചാർജ് യുജിൻ ജോസഫ്
.സ്പോർട്സ് കൗൺസിൽ മുൻ ജില്ലാ സെക്രട്ടറിബേബി വെടിക്കുന്നേൽ, കടപ്ലാമറ്റം ലയൺസ് ക്ലബ് പ്രസിഡണ്ട് ജോസഫ് എം. എൽ. മരുതുന്നേൽ, അജിത്ത് സി ചേന്നാട്ട്, ജോസഫ് സൈമൺ എൽബി അഗസ്റ്റിൻ, ഡൈനോ കുളത്തൂർ,ആരോമൽ ബിനു ,ജോബിൻ മണ്ണാത്തുമാക്കിയിൽ തുടങ്ങിയവർ സംസാരിച്ചു.
.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments