Latest News
Loading...

സാമൂഹിക നിർമിതിയിൽ സോഷ്യൽ എഞ്ചിനീയർമാരുടെ പങ്ക് നിർണായകം - ഡോ. വി. സുഭാഷ് ചന്ദ്രബോസ്

രാമപുരം : സാമൂഹിക നിർമിതിയിൽ സോഷ്യൽ എഞ്ചിനീയർമാരുടെ പങ്ക് നിർണായകമാണെന്ന് ജല - പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. വി. സുഭാഷ് ചന്ദ്രബോസ് പറഞ്ഞു. കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സിന്റെയും രാമപുരം മാർ ആഗസ്‌തീനോസ് കോളേജിന്റെയും കോട്ടയം ജില്ലയിലെ സോഷ്യൽ വർക്ക്‌ കോളേജുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ രാമപുരത്ത് നടന്ന കോട്ടയം ജില്ലാതല സോഷ്യൽ വർക്ക്‌ ദിനാചാരണത്തിന്റെ ഉദ്ഘാടനകർമ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കോളേജ് പ്രിൻസിപ്പൽ ഡോ. ജോയി ജേക്കബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ക്യാപ്‌സ് പ്രസിഡന്റ്‌ ഡോ. എം പി ആന്റണി സോഷ്യൽ വർക്ക്ദിന സന്ദേശവും ഇന്ത്യ നെറ്റ്‌വർക്ക് ഓഫ് സോഷ്യൽ വർക്ക്‌ അസോസിയേഷൻ സെക്രട്ടറി ജനറൽ ഡോ. ഐപ്പ് വർഗീസ് സോഷ്യൽ വർക്ക്‌ദിന പ്രതിജ്ഞയും ചാപ്റ്റർ പ്രസിഡന്റ്‌ സിജു തോമസ് മുഖ്യ സന്ദേശവും നല്കി. ജില്ല മാസ് മീഡിയ ഓഫീസർ ഡോമി ജോൺ, കുടുംബശ്രീ ജില്ല മാനേജർ പ്രശാന്ത് ശിവൻ, ക്യാപ്‌സ് ഭാരവാഹികളായ ജെയിംസ് ഫിലിപ്പ് ആലപ്പാട്ട്, സിസ്റ്റർ ശാലിനി സി എം സി, സജോ ജോയി, അനൂപ് പി ജെ , സിസ്റ്റർ റെജി അഗസ്റ്റിൻ എം എം എസ്, സാറാ അലക്സ്‌, ജിനു ജോസഫ്, വിദ്യാർത്ഥി പ്രതിനിധികളായ അർജുൻ കെ അജയൻ, ജിതിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു. 

സോഷ്യൽ വർക്ക്‌ മേഖലയിലെ മികച്ച ഇടപെടലുകൾക്ക് ഡോ. ജോളി കെ ജെയിംസ്, വിനീഷ് സി ആർ, ഡോ. ജെയിംസ് ഫിലിപ്പ് ആലപ്പാട്ട് എന്നിവരെ പുരസ്‌കാരം നല്കി ആദരിച്ചു. കോട്ടയം ജില്ലയിലെ 11 സോഷ്യൽ വർക്ക്‌ കോളേജുകളുടെ പങ്കാളിത്തത്തിൽ സംഘടിപ്പിച്ച ജില്ലാതല സോഷ്യൽ വർക്ക്‌ ദിനാചരണത്തിൽ പ്രാക്ടിഷനേർസ്, അധ്യാപകർ ഉൾപ്പെടെ 350 പേർ പങ്കെടുത്തു.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments