Latest News
Loading...

വാർഷികവും യാത്രയയപ്പ് സമ്മേളവും നടന്നു

പാലാ സെൻറ് തോമസ് ടി ടി ഐ സ്കൂളിൻ്റെ വാർഷികവും 21 വർഷത്തെ നിസ്തുല സേവനത്തിനു ശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന ശ്രീമതി റെജീന സെബാസ്റ്റ്യൻ യാത്രയയപ്പ് സമ്മേളനവും സംയുക്തമായി നടന്നു.

.സ്കൂൾ മാനേജർ റവ.ഫാ. ജോസ് കാക്കല്ലിൽ അധ്യക്ഷത വഹിച്ച യോഗം പാലാ രൂപതാ കോർപ്പറേറ്റ് എജ്യൂക്കേഷണൽ ഏജൻസി അസിസ്റ്റന്റ് സെക്രട്ടറി റവ.ഫാ. ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്തു. പാലാ നഗരസഭ ചെയർപേഴ്സൺ ശ്രീമതി ജോസിൻ ബിനോ മുഖ്യപ്രഭാഷണം നടത്തി. 
.മുൻസിപ്പൽ കൗൺസിലർ ശ്രീമതി മായാ രാഹുൽ , പ്രിൻസിപ്പാൾ ശ്രീ സിബി പി ജെ, സിസ്റ്റർ മേഴ്സി സെബാസ്റ്റ്യൻ, പിടിഎ പ്രസിഡന്റ് ശ്രീ ജിനീഷ് അലക്സ്, ശ്രീമതി ലിജി ലോറൻസ്, കുമാരി ദീപ്തി ജെയിംസ്,മാസ്റ്റർ ഐവാൻ ടോണി, മാസ്റ്റർ ജോയൽ അഗസ്റ്റിൻ എന്നിവർ ആശംസകൾ അർപ്പിച്ച് പ്രസംഗിച്ചു.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments