Latest News
Loading...

ഈരാറ്റുപേട്ട വാക്കാപറമ്പ് റോഡ് നിർമ്മാണം ഇഴയുന്നു

ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷൻ വാക്കാപറമ്പ് പാറത്തോട് റോഡ് നിർമ്മാണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് ആരോപണം ഉയരുന്നു. നിലവിൽ നിർമ്മാണം പാതിവഴിയിൽ നിലച്ചു. പൊടിശല്യം മൂലം മേഖലയിലെ ആളുകൾ പൊറുതിമുട്ടുകയാണ്. പാറത്തോട് ഭാഗത്തെ നിർമ്മാണം ഉപേക്ഷിച്ച് പൊലീസ് സ്റ്റേഷൻഭാഗം മാത്രം നിർമ്മിക്കാനുള്ള നീക്കമാണിപ്പോൾ നടക്കുന്നത്. കോൺട്രാക്ടറും അധികതരും തമ്മിലുള്ള ഒത്തുകളിയാണെന്നും നാട്ടുകാർ ആരോപിക്കുന്നു. പാറത്തോട് റോഡിൽ കലുങ്ക് പൊളിച്ചിട്ടിട്ട് 4 വർഷം പിന്നിട്ടു.


.പൊലീസ് സ്റ്റേഷൻ ഭാഗത്തിനും പാറത്തോട് റോഡിനുമായി 40 ലക്ഷത്തോളം രൂപയാണ് അനുവദിച്ചത്. പോലീസ് സ്റ്റേഷൻ റോഡ് വിതി കൂടിയതിന് ശേഷം ഒരു നടപടിയുമില്ലാതെ ഏറെനാൾ കിടന്നു. പ്രതിഷേധം വ്യാപകമായതോടെ ടാറിംഗിന് മുന്നോടിയായ് മണ്ണിട്ട് നികത്തി .എന്നാൽ മൂന്ന് മാസമായിട്ടും ടാറിംഗ് എങ്ങുമെത്തിയില്ല. പൊടിശല്യം മൂലം ആളുകളും ബുദ്ധിമുട്ടിലായി. എസ്റ്റിമേറ്റ് റിവൈസ് ചെയ്ത് പാറത്തോട് റോഡിന് അനുവദിച്ച പണവും കൂടി പൊലിസ് സ്റ്റേഷൻ റോഡിലേക്ക് മാറ്റാനുള്ള നീക്കമാണിപ്പോൾ കോൺട്രാക്ടറുടെ നേതൃത്വത്തിൽ നടക്കുന്നതെന്നാണ് ആരോപണം. പഴയ വക്കീൽ നോട്ടിസിൻ്റെ പേരിലാണ് ഈ നീക്കമെന്നും ആരോപണമുണ്ട്. 
എസ്റ്റിമേറ്റിൽ പറയും പ്രകാരം പൊലീസ് സ്റ്റേഷൻ - വാക്കാപറമ്പ്- പാറത്തോട് വരെയുള്ള റോഡ് നിർമ്മിച്ചില്ലെങ്കിൽ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്CP1 മണ്ഡലം സെക്രട്ടറി Ek മുജീബ് പറഞ്ഞു. 

വീഡിയോ കാണാം : Facebook 


പൊളിച്ചിട്ട റോഡിലൂടെയാണ് രണ്ട് വർഷമായി ആളുകൾ യാത്ര ചെയ്യുന്നത്. രൂക്ഷമായ പൊടിശല്യം മൂലം പ്രായമായവർ ഉൾപെടെ ഉള്ളവരുടെ ആരോഗ്യസ്ഥിതിയും മോശമായി. അടിയന്തരമായി റോഡ് നിർമ്മാണം പൂർത്തിയാക്കണമെന്നാണ് പ്രദേശവാസികളുടെയും ആവശ്യം. കോൺട്രാക്ടറും അധികൃതരും തമ്മിൽ ഉള്ള അവിഹിത ഇടപെടലുകളാണ് റോഡ് നിർമ്മാണം വൈകിക്കുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്.

എസ്റ്റിമേറ്റിൽ ഉൾപെട്ടിരിക്കുന്ന പാറത്തോട് റോഡ് നിർമ്മാണം ഉപേക്ഷിക്കാൻ ഉള്ള നീക്കത്തിനെതിരെയും പ്രതിഷേധം ശക്തമായി . ഈ ഭാഗത്ത് 4 വർഷം മുൻപ് പൊളിച്ചിട്ട കലുങ്ക് ഇതേ വരെ പുനർനിർമ്മിച്ചിട്ടില്ല. സ്വകാര്യ വ്യക്തികൾ റോഡ് കൈയ്യേറി അവരുടെ സാധനങ്ങൾ സൂക്ഷിച്ചിരിക്കുകയാണ്. 18 ലക്ഷം രൂപയാണ് പാറത്തോട് റോഡിന് അനുവദിച്ചിരിക്കുന്നത്. ഈ ഭാഗത്ത് കലുങ്കടക്കം നിർമ്മണവും നടത്തണമെന്നുമാണ് ആവശ്യം 

പാറത്തോട് ഭാഗത്ത് അംഗൻവാടിയും പ്രവർത്തിക്കുന്നുണ്ട്. അനുവദിച്ച ഫണ്ട് മറ്റൊന്നിലേക്ക് മാറ്റതെ ഈ ഭാഗത്തെ ആളുകളുടെ യാത്രാദുരിതത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യം.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

1 Comments

Afsar said…
Correct