Latest News
Loading...

വേനല്‍ച്ചൂടിന് ആശ്വാസം പകര്‍ന്ന് വേനല്‍മഴ

പ്രവചനങ്ങള്‍ ശരിവെച്ച് സംസ്ഥാനത്ത് വേനല്‍മഴയെത്തി. മീനച്ചില്‍ താലൂക്കില്‍ മിക്കയിടത്തും മഴ പെയ്തു. പാലാ, മേലുകാവ്, കുന്നോന്നി, തീക്കോയി, വാഗമണ്‍, തലനാട് തുടങ്ങി ഭൂരിഭാഗം പ്രദേശങ്ങളിലും മഴയുടെ അനുഗ്രഹം ലഭിച്ചു. ചിലയിടങ്ങളില്‍ സാമാന്യം ശക്തമായ മഴയും ലഭിച്ചു. 


.കാറ്റും ഇടിയും മഴയ്‌ക്കൊപ്പം ചിലയിടങ്ങളിലെത്തി. മഴ പ്രവചനങ്ങളെ കണക്കിലെടുക്കാതെ പുറത്തിറങ്ങിയ ഇരുചക്രവാഹനയാത്രക്കാര്‍ നനഞ്ഞുകുതിര്‍ന്നു. പൊടിപാറിയ മണ്ണിനെ നനച്ച മഴ കാര്‍ഷിക വിളകള്‍ക്ക് ആശ്വാസവും ചില കൃഷികള്‍ക്ക് തിരിച്ചടിയും ആയി. 

.സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ കോട്ടയം ജില്ലയില്‍ ജലദൗര്‍ലഭ്യം ശക്തമാകുമ്പോഴാണ് സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്. രാത്രികാലങ്ങളില്‍ കിടന്നുറങ്ങാനാകാത്ത വിധം വിയര്‍ത്ത ജനത്തിന് ഇന്ന് ആശ്വാസത്തോടെ കിടന്നുറങ്ങാം.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments