പാലാ ജനറലാശുപത്രിയില്‍ രോഗിയ്ക്ക് കൂട്ടുകിടക്കാനെത്തിയ യുവാവിന്റെ മൊബൈല്‍ ഫോണ്‍ മോഷണം പോയി. ചേന്നാട് സ്വദേശി ദീപുവിന്റെ ഐഫോണ്‍ 6എസ് പ്ലസ് ആണ് നഷ്ടമായത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.
.ആശുപത്രിയില്‍ അഡ്മിറ്റായ ദീപുവിന്റെ അച്ഛനൊപ്പം അമ്മ ഉണ്ടായിരുന്നതിനാല്‍ മുറിയ്ക്ക് പുറത്താണ് ദീപു രാത്രി കഴിച്ചുകൂട്ടിയത്. 2 മണിയോടെ ഉണര്‍ന്നപ്പോള്‍ ഫോണ്‍ പായയുടെ അടിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ രാവിലെ എഴുന്നേറ്റപ്പോള്‍ ഫോണ്‍ നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. സമീപത്ത് തന്നെ രാത്രി ഉണ്ടായിരുന്നയാളെയും പിന്നീട് കണ്ടില്ല.
സംഭവം സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കുമെന്ന് ദീപു പറഞ്ഞു. ലോക്ക് ചെയ്ത ഫോണ്‍ ആയതിനാല്‍ ഏതെങ്കിലും സര്‍വ്വീസിംഗ് കടയില്‍ ഫോണ്‍ ലഭിച്ചാല്‍ അറിയിക്കുമെന്ന പ്രതീക്ഷയിലാണ് ദീപു. ഫോണ്‍ 8157015022
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments