Latest News
Loading...

ചെറുധാന്യ പാചകപരിശീലനം

ചാമപ്പായസവും കുറുമ്പുല്ല് സൂപ്പുമൊക്കെയായി ചെറുധാന്യങ്ങളുടെ രുചികരവും പോഷകസമൃദ്ധവുമായ വിഭവങ്ങളൊരുക്കി മില്ലറ്റ് മിഷൻ - കോട്ടയം സംഘടിപ്പിച്ച ചെറുധാന്യ പാചകപരിശീലനം കൊടുമ്പിടി വിസിബ് ഹാളിൽ നടന്നു. കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ രാജു ഉദ്ഘാടനം ചെയ്തു. 

.സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ജെയ്സി സണ്ണി അദ്ധ്യക്ഷത വഹിച്ചു. ജസ്റ്റിൻരാജ് ശ്രീകാര്യം പാചകപരിശീലനത്തിന് നേതൃത്വം നൽകി. ളാലം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ചെയർമാൻ ജോസഫ് മൈക്കിൾ പൂവത്തിനാൽ, കോട്ടയം ജില്ലാ ജൈവകർഷകസമിതി പ്രസിഡന്റ് വി.ഐ. കുര്യാക്കോസ്, കെ.സി. തങ്കച്ചൻ , ഫ്രാൻസീസ് മാത്യു , സാവിയോ പറമുണ്ട എന്നിവർ പ്രസംഗിച്ചു.
.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments