Latest News
Loading...

മില്ലറ്റ് എക്സ്പോയ്ക്ക് തുടക്കമായി

 കൃഷി, വിദ്യാഭ്യാസo, ആരോഗ്യം തുടങ്ങിയ മേഖലകൾക്ക് രാഷ്ട്രവും സഭയും മുഖ്യപരിഗണനൽകി വരുന്നതായും കർഷകർ നാടിനെ നയിക്കേണ്ടവരാവണമെന്നും പാലാ ബിഷപ്പ് മാർ. ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. കൃഷി ഒരു കൂട്ടായ്മയുടെ ആഘോഷമാണന്നും ചെറു ധാന്യങ്ങൾ ഔഷധമെന്ന നിലയിൽ അനുദിന ഭക്ഷണത്തിന്റെ ഭാഗമാകണമെന്നും ബിഷപ്പ് പറഞ്ഞു. 

.പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി നബാർഡിന്റെയും കേന്ദ്ര മില്ലറ്റ് ഗവേഷണ കേന്ദ്രത്തിന്റെയും സഹകരണത്തോടെ പാലാ അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റിൽ സംഘടിപ്പിച്ച ത്രിദിന ചെറു ധാന്യ പ്രദർശന മേള - മില്ലറ്റ് എക്സ്പോ - ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്. വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് അദ്ധ്യക്ഷത വഹിച്ചു. ഒരു വർഷം നീണ്ടു നിൽക്കുന്ന മില്ലറ്റ് ലിറ്ററസി പ്രോഗ്രാമിന്റെ ഉദ്ഘാടനം തോമസ് ചാഴിക്കാടൻ എം.പിയും മില്ലറ്റ് വിപണിയുടെ ഉദ്ഘാടനം മോൻസ് ജോസഫ് എം.എൽ.എയും നിർവ്വഹിച്ചു. 

.മുനിസിപ്പൽ ചെയർ പേഴ്സൺ ജോസിൻ ബിനോ, നബാർഡ് ജില്ലാ മാനേജർ റജി സഖറിയാ , പി.എസ്.ഡബ്ലിയു.എസ്. ഭാരവാഹികളായ ഫാ.തോമസ് കിഴക്കേൽ , ഫാ.ജോസഫ് താഴത്തു വരിക്കയിൽ , ഫാ.ജോർജ്‌ വടക്കേത്തൊട്ടി, ഡാന്റീസ് കൂനാനിക്കൽ , സിബി കണിയാംപടി, പി.വി.ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് നടന്ന ചെറു ധാന്യങ്ങൾ ആരോഗ്യത്തിന് സെമിനാറിൽ കിസാൻ സർവ്വീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ജോയി മൂക്കൻ തോട്ടം, പൂഞ്ഞാർ ഭൂമിക പ്രസിഡന്റ് എബി പൂണ്ടിക്കുളം എന്നിവർ ക്ലാസ്സ് നയിച്ചു. സന്ധ്യയ്ക്ക് ആറരയ്ക്ക് വൊഡാഫോൺ കോമഡി സ്റ്റാർ ഫെയിം സന്തോഷ് മേവട ആന്റ് ടീം കോമഡി ഷോ അവതരിപ്പിച്ചു.

.രണ്ടാം ദിനമായ നാളെ രാവിലെ ഒൻപതരയ്ക്ക് മില്ലറ്റ് വിഭവ പാചക ക്ലാസ്സ് തുടങ്ങും. പത്തരയ്ക്ക് ഗ്രാമപഞ്ചായത്തുകൾക്ക് നടപ്പിലാക്കാവുന്ന ചെറുധാന്യകൃഷി പദ്ധതികളെ കുറിച്ച് സെമിനാർ നടക്കും. വികാരി ജനറാൾ മോൺ. ജോസഫ് തടത്തിലിന്റെ അദ്ധ്യക്ഷതയിൽ സെബാസ്റ്റ്യൻ കുളത്തുങ്കൾ എം.എൽ.എ. സെമിനാർ ഉദ്ഘാടനം ചെയ്യും. കുമരകം കൃഷി വിജ്ഞാന കേന്ദ്രത്തിലെ പ്രോഗ്രാം കോ ഒാർഡിനേറ്റർ ഡോ. ജി. ജയലക്ഷ്മി, ഒാർഗാനിക് കേരളയുടെ ടെക്നിക്കൽ മെമ്പർ എം.എം. അബ്ബാസ് എന്നിവർ ക്ലാസ്സ് നയിക്കും. പഞ്ചായത്തു പ്രസിഡന്റുമാരായ ജോയി കുഴിപ്പാല മീനച്ചിൽ, രൺജിത്. ജി. മീനാഭവൻ മുത്തോലി, പി. എൽ. ജോസഫ് മൂന്നിലവ്, വിജി ജോർജ് തിടനാട്, അനുപമ വിശ്വനാഥ് തലപ്പലം, നിമ്മി ട്വിങ്കിൾ രാജ് കൊഴുവനാൽ, മഞ്ജു ബിജു കരൂർ, സൈനമ്മ ഷാജു കടുത്തുരുത്തി, ലിസി സണ്ണി ഭരണങ്ങാനം, ഉഷാ രാജു കടനാട്, ജാൻസി ബാബു അകലക്കുന്നം, ജൽ ജീവൻ പ്രോജക്ട് മാനേജർ ഡാന്റീസ് കൂനാനിക്കൽ ,കർഷകബാങ്ക് പ്രോജക്ട് ഒാഫീസർ പി.വി.ജോർജ് പുരയിടം തുടങ്ങിയവർ പ്രസംഗിക്കും.

ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് ‘ചെറു ധാന്യ കർഷക സംഗമം’ ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്യും. കത്തീഡ്രൽ വികാരി റവ. ഡോ. ജോസഫ് കാക്കല്ലിൽ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗങ്ങളായ ജോസ്മോൻ മുണ്ടയ്ക്കൽ, ഷോൺ ജോർജ്, രാജേഷ് വാളിപ്ലാക്കൽ, വിസിബ് സെക്രട്ടറി കെ. സി. തങ്കച്ചൻ, പാലാഹരിതം ഫാർമർ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ തോമസ് മാത്യു, പാലാ സാൻതോം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ചെയർമാൻ സിബി കണിയാംപടി, പ്രോജക്ട് ഒാഫീസർ മെർലി ജയിംസ് തുടങ്ങിയവർ പ്രസംഗിക്കും. തിരുവല്ല മില്ലറ്റ് ബാങ്കിലെ പ്രശാന്ത് ജഗൻ ക്ലാസ് നയിക്കും. സെമിനാറിനു ശേഷം വൈകിട്ട് ആറരയ്ക്ക് ഫോക്ലോർ അക്കാഡമി അവാർഡ് ജേതാവ് പി. സി. ദാസ് നയിക്കുന്ന നെടുംകുന്നം കളം നാടൻ കലാസമിതിയിലെ കലാകാര•ാർ നാടൻപാട്ടും ദൃശ്യാവിഷ്കാരവും ‘പാലുവം പെണ്ണ് "അവതരിപ്പിക്കും. മില്ലറ്റ് എക്സ്പോയിൽ വരുന്ന വാഹനങ്ങൾ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ മൈതാനത്ത് പാർക്കു ചെയ്യാവുന്നതാണ്.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments