Latest News
Loading...

മില്ലറ്റ് കൃഷിയും ഭക്ഷണക്രമവും നാടിനാവശ്യം : ജോസ് കെ മാണി എം.പി.

ജീവിത ശൈലി രോഗങ്ങൾ വർദ്ധിച്ചു വരുന്ന ഇക്കാലത്ത് ചെറു ധാന്യകൃഷിക്കും ഭക്ഷണക്രമത്തിനും പ്രാധാന്യമേറുന്നതായി ജോസ് കെ മാണി എം.പി അഭിപ്രായപ്പെട്ടു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി നബാർഡിന്റെയും കേന്ദ്ര മില്ലറ്റ് ഗവേഷണ കേന്ദ്രത്തിന്റെയും സഹകരണത്തോടെ പാലായിൽ സംഘടിപ്പിച്ച ത്രിദിന മില്ലറ്റ് എക്സ്പോയിൽ ചെറു ധാന്യ കർഷക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

പാലാ കത്തീഡ്രൽ വികാരി റവ.ഡോ . ജോസ് കാക്കല്ലിൽ അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്തംഗങ്ങളായ ജോസ് മോൻ മുണ്ടയ്ക്കൽ, രാജേഷ്‌ വാളിപ്ലാക്കൽ, പി.എസ്.ഡബ്ളിയു.എസ്. ഭാരവാഹികളായ ഫാ.തോമസ് കിഴക്കേൽ, ഫാ.ജോസഫ് താഴത്തുവരിക്കയിൽ , ഡാന്റീസ് കൂനാനിക്കൽ , സിബി കണിയാംപടി, മെർലി ജയിംസ് എന്നിവർ പ്രസംഗിച്ചു. പ്രശാന്ത് ജഗൻ തിരുവല്ല ക്ലാസ്സ് നയിച്ചു. രാവിലെ പത്തരയ്ക്ക് ഗ്രാമ പഞ്ചായത്തുകൾക്ക് നടപ്പിലാക്കാവുന്ന ചെറു ധാന്യപദ്ധതികളെ കുറിച്ചുള്ള സെമിനാർ രൂപതാ വികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ ഉദ്ഘാടനം ചെയ്തു. പി.എസ്. ഡബ്ളിയു.എസ് ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ അദ്ധ്യക്ഷതവഹിച്ചു. 

.പഞ്ചായത്തു പ്രസിഡന്റുമാരായ ഉഷാ രാജു കടനാട്, സൈനമ്മ ഷാജു കടുത്തുരുത്തി, രൺജിത് .ജി മീനാ ഭവൻ മുത്തോലി, അനുപമ വിശ്വനാഥ് തലപ്പലം, കരൂർ പഞ്ചായത്ത് സെക്രട്ടറി കെ ബാബുരാജ്, ഡാന്റീസ് കൂനാനിക്കൽ , പി.വി.ജോർജ് പുരയിടം തുടങ്ങിയവർ പ്രസംഗിച്ചു. കുമരകം കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ.ജി. ജയലക്ഷ്മി, ഓർഗാനിക് കേരള ടെക്നിക്കൽ മെമ്പർ എം.എം. അബ്ബാസ് എന്നിവർ ക്ലാസ്സ് നയിച്ചു. വൈകിട്ട് ആറരയ്ക്ക് ഫോക്‌ലോർ അക്കാഡമി അവാർഡു ജേതാവ് പി.സി. ദാസ് നയിക്കുന്ന നെടുങ്കുന്നം കളം നാടൻ കലാസമിതി നാടൻ പാട്ടുകളുടെ ദൃശ്യാവിഷ്കാര പ്രോഗ്രാം അവതരിപ്പിച്ചു. നടന്നജോയി മടിയ്ക്കാങ്കൽ, വിമൽ ജോണി , മാനുവൽ ആ ലാനി, ലിജി ജോൺ , ജിഷാ സാബു , ആലീസ് ജോർജ് , ശാന്തമ്മ ജോസഫ് , ക്ലാരിസ് ചെറിയാൻ, ഷീബാ ബെന്നി,എബിൻ ജോയി, ജസ്റ്റിൻ ജോസഫ് തുടങ്ങിയവർ നേതൃത്വം കൊടുത്തു. 
സമാപന ദിവസമായ ഇന്ന് ശനിയാഴ്ച രാവിലെ ഒൻപതരയ്ക്ക് മില്ലറ്റ് ബിരിയാണി പാചക പരിശീലനം ആരംഭിക്കും. 
.പത്തിന് ചെറുധാന്യകൃഷി മൂല്യവർദ്ധിത ഉല്പന്ന നിർമ്മാണം എന്ന വിഷയത്തിൽ സെമിനാർ നടക്കും. രൂപതാ പ്രൊക്യുറേറ്റർ റവ ഫാ. ജോസ് മുത്തനാട്ടിന്റെ അദ്ധ്യക്ഷതയിൽ കേരള ബാങ്ക് ഡയറക്ടർ കെ. ജെ. ഫിലിപ്പ് കുഴികുളം സെമിനാർ ഉദ്ഘാടനം ചെയ്യും. ഗ്ലോബൽ മില്ലറ്റ് ഫൗണ്ടേഷൻ ചെയർമാൻ നാസർ എഴുത്താനിക്കാട്ട് ക്ലാസ്സ് നയിക്കും. തുടർന്ന് മില്ലറ്റ് ഉല്പന്നങ്ങളുടെ വിപണനസാധ്യതകൾ എന്ന വിഷയത്തിൽ മില്ലറ്റ് മിഷൻ കേരളയുടെ എൽ. പങ്കജാക്ഷൻ ശാന്തിഗ്രാം ക്ലാസ്സ് നയിക്കും. സ്റ്റാഫ് സെക്രട്ടറി ജോയി മടിയ്ക്കാങ്കൽ, പാലാ സാൻതോം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി സി.ഇ.ഒ. വിമൽ ജോണി, പാലാ ഹരിതം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി സി.ഇ.ഒ. മാനുവൽ ആലാനി തുടങ്ങിയവർ സംസാരിക്കും. 

.ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് സമാപന സമ്മേളനം മാണി. സി. കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വികാരി ജനറാൾ മോൺ. ജോസഫ് മലേപറമ്പിൽ അദ്ധ്യക്ഷത വഹിക്കും. കേരള സോഷ്യൽ സർവ്വീസ് ഫോറം ഡയറക്ടർ റവ. ഫാ. ജേക്കബ് മാവുങ്കൽ മുഖ്യപ്രഭാഷണം നടത്തും. മുനിസിപ്പൽ കൗൺസിലർ വി. സി. പ്രിൻസ്, പി.എസ്.ഡബ്ലിയു.എസ്. സാരഥികളായ ഫാ.തോമസ് കിഴക്കേൽ, ഫാ. ജോസഫ് താഴത്തുവരിക്കയിൽ, ഫാ. ജോർജ് വടക്കേ തൊട്ടിയിൽ എന്നിവർ പ്രസംഗിക്കും. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ അദ്ധ്യക്ഷത വഹിക്കും. മില്ലറ്റ് എക്സ്പോയിൽ വരുന്ന വാഹനങ്ങൾ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ മൈതാനത്ത് പാർക്കു ചെയ്യാവുന്നതാണ്.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments