ഈരാറ്റുപേട്ട ഗവൺമെന്റ് മുസ്ലിം എൽ.പി. സ്കൂൾ പഠനോത്സവം നടത്തി. വിദ്യാഭ്യാസ പ്രക്രിയയിലൂടെ കുട്ടികള്‍ ആര്‍ജ്ജിച്ച അറിവുകള്‍, നൈപുണികള്‍,
മനോഭാവങ്ങള്‍ അടിസഥാനപ്പെടുത്തിയുള്ള ആത്മാവിഷ്കാരത്തിനുള്ള ഒരു വേദിയാണ്
പഠനോത്സവം. വിദ്യാലയത്തില്‍ നിന്നും ക്ലാസ് മുറിയില്‍ നിന്നും കുട്ടികള്‍ നേടിയ
അറിവുകളും കഴിവുകളും ആഹ്ലാദത്തോടെയും അര്‍ത്ഥപൂര്‍ണ്ണമായും
പ്രകടിപ്പിക്കുന്നതിനുള്ള ഉത്സവങ്ങളായി പഠനോത്സവങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നത്
പൊതുവിദ്യാലയങ്ങള്‍ മികവിന്‍റെ കേന്ദ്രങ്ങളായി വളര്‍ന്നതിന്‍റെ ജനകീയമായ
വിലയിരുത്തലിനുള്ള അവസരമാണ് പഠനോത്സവം നല്‍കുന്നത്.
.അടുത്ത അക്കാദമിക
വര്‍ഷം വിദ്യാലയം ഏറ്റെടുക്കുന്ന തനത് പദ്ധതികളുടെ പ്രഖ്യാപനവേദിയും കൂടിയാണ്പഠനോത്സവങ്ങള്‍ വിദ്യാലയത്തിന്‍റെ സര്‍വ്വതോന്മുഖമായ വികാസത്തിനും
ഉന്നതിക്കുമായി സമൂഹത്തെ കണ്ണി ചേര്‍ക്കുന്നതിനും അവരുടെ സഹായ
സഹകരണങ്ങള്‍ ഉറപ്പാക്കുന്നതിനും പഠനോത്സവങ്ങള്‍ വഴി സാധ്യമ കുന്നു
കുട്ടികളുടെ പഠന മികവുകളുടെ പ്രദർശനവും വിവിധ പഠന പ്രവർത്തനങ്ങളുടെ ആവിഷ്കാരങ്ങളും നടന്നു ഈരാറ്റുപേട്ട
മുനിസിപ്പാലിറ്റി വിദ്യഭ്യാസ സ്റ്റാന്റിന് കമ്മറ്റി ചെയർ മാൻ ശ്രീമതി റിസ്‌വാന സവാദ്, വാർഡ് കൗൺസിലർ പി.എം അബ്ദുൽ ഖാദർ , പി.റ്റി.എ. പ്രസിഡണ്ട് അനസ് പീടിയേക്കൽ ഹെഡ്മാസ്റ്റർ ഷാജിമോൻ തുടങ്ങിയവർ സംസാരിച്ചു ജനമൈത്രി പോലിസ് എസ് ഐ ശ്രീ. ബിനോയ് സാർ ബോധവൽക്കരണ ക്ലാസ് നടത്തി.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments