Latest News
Loading...

ഹരിതസേനയെ ആദരിച്ച് എം ഇഎസ് കോളജ് .

ഈരാറ്റുപേട്ട: അന്താരാഷ്ട്ര വനിതാ ദിനത്തിന് മുന്നോടിയായി ഈരാറ്റുപേട്ട എം ഇ എസ് കോളജ് ഒരുക്കിയ വ്യത്യസ്ഥ പരിപാടി ശ്രദ്ധേയമായി. കോളജ്സ്ഥിതി ചെയ്യുന്ന തിടനാട് ഗ്രാമ പഞ്ചായത്തിലെയും ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെയും ഹരിത കർമ്മ സേനാംഗങ്ങളെ കോളജിലെത്തിച്ച് ആദരിച്ചു. 


.സാധാരാണ അവഗണിക്കപ്പെടുകയോ വേണ്ടത്ര പ്രാധാന്യം കിട്ടാതെ പോവുകയോ ചെയ്യുന്നവരാണ് ഹരിതകർമ്മ സേനാംഗങ്ങൾ. എം.എൽഎ ഉൾപ്പെടെയുള്ള വിശിഷ്ടാഥിതികളുടെ കൂടെ വേദിയിലിരുത്തിയാണ് ഇവരെ ആദരിച്ചത്

.മാലിന്യ നിർമ്മാർജ്ഞനംപോലെ വളരെ പ്രധാനപ്പെട്ട പ്രവർത്തി ചെയ്യുന്ന ഇവരുടെ സേവനത്തിന്റെ മഹത്വം സമൂഹത്തിന് ബോധ്യപ്പെടുത്താനാണ് ഇത്തരത്തിൽ സവിശേഷരീതിയിൽ ഇവരെ ആദരിച്ചത് .വനിതാദിനത്തോട് അനുബന്ധിച്ച് വ്യത്യസ്ഥ പരിപാടി നടത്തിയ എം ഇഎസ് കോളജ് മാതൃകകാണിച്ചിരിക്കുകയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽഎ പറഞ്ഞു. 

.പ്രിൻസിപ്പൽ പ്രഫ എ.എം റഷീദ് അദ്ധ്യക്ഷതവഹിച്ചു.
എല്ലാ ഹരിതസേനാംഗങ്ങൾക്കും മെമന്റോയും ഉപഹാരവും നൽകി. ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഈരാറ്റുപേട്ട എമർജ് ഹോസ്പിറ്റൽ വക ലോയൽറ്റി കാർഡ് ഇതോടൊപ്പം നൽകി.

.തിടനാട് പഞ്ചായത്ത് പ്രസിഡൻറ് വിജി ജോർജ് , ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ , തിടനാട് പഞ്ചായത്ത് ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷെറിൻ ജോസഫ്, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ 
ഡോ . സഹ്‌ല ഫിർദൗസ് ,വാർഡ് മെമ്പർ ജോഷി ജോർജ്എന്നിവർ സംസാരിച്ചു. ഹരിത കർമ്മസേനാംഗങ്ങളായ സീന അഷ്റഫ് ,സിന്ധുസജി എന്നിവർ
മറുപടി പ്രസംഗം നടത്തി. 

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments