Latest News
Loading...

മലമേൽ കുടിവെള്ള ടാങ്ക് യാഥാർത്ഥ്യമാകുന്നു...

തീക്കോയി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ നിരവധി കുടുംബങ്ങളുടെ കാലങ്ങളായുള്ള ആവശ്യമായിരുന്ന കുടിവെള്ള ടാങ്ക് യാഥാർദ്ധ്യമാകുന്നു. കോട്ടയം ജില്ലാ പഞ്ചായത്ത്‌ ഫണ്ട്‌ ഉപയോഗിച്ച് നിർമ്മിക്കാൻ പോകുന്ന കുടിവെള്ള ടാങ്കിന് പഞ്ചായത്തിന് സ്വന്തമായി സ്ഥലം വേണമെന്ന നിബന്ധന വന്നപ്പോൾ നാട്ടുകാർക്ക് ആശ്വാസമാകുന്ന ഈ ടാങ്ക് നിർമ്മിക്കാൻ സ്വന്തം സ്ഥലം സൗജന്യമായി നൽകിയത്  N.M ചാക്കോ നെല്ലിക്കൽ മക്കളായ മാത്യു സി നെല്ലിക്കൽ, ജോയി സി നെല്ലിക്കൽ എന്നിവരാണ്  .

.പ്രസ്തുത സ്ഥലത്തിന്റെ പ്രമാണം പ്രസിഡന്റ്‌ KC ജെയിംസ്, വാർഡ് മെമ്പർ രതീഷ് പി എസ്, സെക്രട്ടറി R സുമഭായ് അമ്മ,എന്നിവർക്ക് കൈമാറി. സൗജന്യമായി സ്ഥലം സർവ്വേ ചെയ്തു തന്ന E. D രമണൻ എന്നിവർക്കും ടാങ്കിന് തുക അനുവദിച്ച ജില്ലാ പഞ്ചായത്ത്‌ മെമ്പർ അഡ്വ:ഷോൺ ജോർജിനും വാർഡിലെ ജനങ്ങളുടെ പേരിൽ നന്ദി അറിയിക്കുന്നതായി വാർഡ് മെമ്പർ രതീഷ് പി എസ് പറഞ്ഞു. 
.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments