Latest News
Loading...

പൂഞ്ഞാറില്‍ അനധികൃത പാറഖനനം നിര്‍ത്തിവെയ്പിച്ചു

പൂഞ്ഞാര്‍ നടുഭാഗം വില്ലേജില്‍ വെട്ടിപ്പറമ്പിന് സമീപം സ്വകാര്യഭൂമിയില്‍ നടത്തിവന്ന അനധികൃതഖനനം ഡെപ്യൂട്ടി തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഇടപെട്ട് നിര്‍ത്തിവെയ്പിച്ചു. 

 സ്വകാര്യ പുരയിടത്തിലാണ് വലിയതോതില്‍ പാറപൊട്ടിച്ച് കടത്തിയത്. പകല്‍സമയത്തും സ്‌കൂള്‍ സമയത്തും അടക്കം  കോളനി റോഡിലൂടെ ടിപ്പര്‍ലോറികള്‍ കരിങ്കല്ലുമായി പോകുന്നത് സംബന്ധിച്ച് കളക്ട്രേറ്റിലടക്കം ലഭിച്ച പരാതികളെ തുടര്‍ന്നായിരുന്നു നടപടി. 


.വലിയൊരു പ്രദേശം നിരത്തുന്ന ജോലികളാണ് നടന്നുവന്നത്. ഹിറ്റാച്ചി ഉപയോഗിച്ച് വിവിധ സ്ഥലങ്ങളിലായി പാറകള്‍ പൊട്ടിച്ച് കൂട്ടിയനിലയിലായിരുന്നു. അധികൃതരെത്തുമ്പോള്‍ 2 ടിപ്പര്‍ലോറികളും ഒരു ഹിറ്റാച്ചിയും സ്ഥലത്തുണ്ടായിരുന്നു.

 അതേസമയം, ഇത്രയും വലിയ നിര്‍മാണജോലികള്‍ക്ക് അനുമതി നല്കാന്‍ പഞ്ചായത്തിന് സാധിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. ഡെപ്യൂട്ടി തഹസില്‍ദാര്‍ മഞ്ചിത്തിന്റെ  നേതൃത്വത്തിലുള്ള സംഘം പരിശോധനകൾക്ക് നേതൃത്വം നല്കി.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments