Latest News
Loading...

ഉപരോധ സമരം പ്രഖ്യാപിച്ച് കോൺഗ്രസ്.

പാലാ: ജനറൽ ആശുപത്രിയിൽ നിലവിലുള്ള സുരക്ഷാ ജീവനക്കാരെ പിരിച്ചുവിട്ട് പകരം സുരക്ഷാ ചുമതല സ്വകാര്യ ഏജൻസിയെ ഏൽപ്പിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആശുപത്രി സൂപ്രണ്ടിന്റെ  ഓഫീസ്  ഏപ്രിൽ ഒന്നാം തീയതി ശനിയാഴ്ച ഉപരോധിക്കും. 



.ആശുപത്രിയുടെ ഭരണനിർവഹണ നിയമങ്ങൾ മറികടന്ന് നടത്തുന്ന ഈ പ്രവർത്തനം ചിലരുടെ സ്വാർത്ഥ താല്പര്യങ്ങൾ സംരക്ഷിക്കാൻ ആണെന്ന് കോൺഗ്രസ് ആരോപിച്ചു. നിലവിലുള്ള ജീവനക്കാരെ പിരിച്ചുവിടണമെങ്കിൽ അത് ആശുപത്രി ഭരണസമിതിയുടെ തീരുമാനപ്രകാരം ആകണം എന്ന നിയമം കാറ്റിൽ പറത്തിയാണ് ഇപ്പോഴത്തെ നീക്കം.

 ഇപ്പോൾ നടക്കുന്ന നീക്കങ്ങൾ ആശുപത്രിയുടെ ഭരണ ചുമതലയുള്ള പാലാ നഗരസഭയോ, ആശുപത്രി ഭരണസമിതിയോ, നഗരസഭയിലെ ആരോഗ്യ സ്റ്റാൻഡിങ് ചെയർമാനെയോ അറിയിക്കാതെ തിരുക്കപ്പെട്ടതാണ് എടുത്തിരിക്കുന്നത്. മൂന്ന് ദിവസത്തെ ഇടവേള മാത്രം നൽകി തിടുക്കപ്പെട്ടതാണ് ഏജൻസികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചത്. ഇതെല്ലാം താല്പര്യമുള്ള ചില സ്വകാര്യ ഏജൻസികളെ സഹായിക്കാനാണെന്ന് ആക്ഷേപമാണ് കോൺഗ്രസ് ഉയർത്തുന്നത്.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments