Latest News
Loading...

ഉപേക്ഷിക്കപ്പെട്ട കുടിവെള്ളടാങ്കില്‍ വീണ പശുവിന് ഫയര്‍ഫോഴ്‌സ് രക്ഷകരായി

കിടങ്ങൂര്‍ സൗത്തില്‍ കിണറ്റില്‍ വീണ ഗര്‍ഭിണിയായ പശുവിനെ പാലാ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷിച്ചു. രാവിലെ 11 മണിയോടെയാണ് ഗോവിന്ദപുരത്തിന് സമീപം ശരത്ഭവനില്‍ നാരായണന്റെ ഉടമസ്ഥതയിലുള്ള പശു കുടിവെള്ള പദ്ധതിയുടെ ടാങ്കില്‍ വീണത്. 
.മീനച്ചിലാറിനോട് തൊട്ടുചേര്‍ന്നുള്ള ടാങ്കും പമ്പിംഗ് കെട്ടിടവും വര്‍ഷങ്ങളായി ഉപേക്ഷിക്കപ്പെട്ട് കിടക്കുകയാണ്. രാവിലെ ആറിനോട് ചേര്‍ന്ന പറമ്പില്‍ തീറ്റ തിന്നുകയായിരുന്ന പശു തുറന്നുകിടന്ന ടാങ്കിലേയ്ക്ക് വീഴുകയായിരുന്നു. .

മീനച്ചിലാറിനേക്കാളും താഴ്ചയുള്ള ടാങ്കില്‍ ചെളിനിറഞ്ഞ് ചതുപ്പ് പരുവത്തിലായിരുന്നു. ടാങ്കിലേയ്ക്ക് വീണ പശു എഴുന്നേല്‍ക്കാനാവാതെ കിടപ്പിലായി. ടാങ്കിന്റെ ഓവിന് ചെറിയ വിടവ് മാത്രമാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് കട്ടര്‍മെഷീനും കോണ്‍ക്രീറ്റ് ബ്രേക്കിംഗ് മെഷീനും എത്തിച്ചു.

 സമീപത്തെ വീട്ടില്‍ നിന്നും വൈദ്യുതിയെത്തിച്ച് കോണ്‍ക്രീറ്റ് പൊട്ടിച്ചുമാറ്റി തുടര്‍ന്ന് കമ്പികളും അറുത്തുമാറ്റി. ഫയര്‍ഫോഴ്‌സിനെ സഹായിക്കാനായി 20-ഓളം നാട്ടുകാരുമെത്തി. ഹോസും വടവും ഉപയോഗിച്ച് ഏറെ പണിപ്പെട്ടാണ് പശുവിനെ പുറത്തെത്തിച്ചത്. 

ഏതാനും ദിവസം മുന്‍പും സമാനമായ രീതിയില്‍ ഉള്ളനാട്ടില്‍ പശു കിണറ്റില്‍ അകപ്പെട്ടിരുന്നു. അന്ന് കിണറ്റില്‍വച്ചു പ്രസവം എടുത്തശേഷമാണ് പശുവിനെ പുറത്തെത്തിച്ചത്. വേനല്‍ക്കാലത്തെ അഗ്നിബാധയ്ക്ക് ശേഷം ഫയര്‍ഫോഴ്‌സിന് പുതിയ അഗ്നിപരീക്ഷണമാണ് ഇത്തരം സംഭവങ്ങള്‍. കിടങ്ങൂരില്‍ പശുവിനെ രക്ഷപെടുത്തുന്നതിന് സ്‌റ്റേഷന്‍ ഓഫീസര്‍ എസ്.കെ ബിജുമോന്റെ നേതൃത്വത്തില്‍ ഷാജിമോന്‍, അരുണ്‍ബാബു, പി മനോജ് , എംഎസ് അനീഷ്, രാഹുല്‍, രാജീവ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments