Latest News
Loading...

ഇപിഎഫ്ഒ പലിശനിരക്ക് വര്‍ധിപ്പിച്ചു.

2022-23 കാലയളവിലെ ഇപിഎഫ്ഒ പലിശനിരക്ക് 8.15 ശതമാനമായി വര്‍ധിപ്പിച്ചു. ഇപിഎഫ്ഒ ട്രസ്റ്റി ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. 2021-22 വര്‍ഷം 8.1 ആയിരുന്നു പലിശനിരക്ക്. ഇതില്‍ കുറവു വരുത്തുമോ എന്ന ആശങ്ക നിക്ഷേപകര്‍ക്കുണ്ടായിരുന്നു. കഴിഞ്ഞ 40 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് ഇപ്പോള്‍ നല്‍കുന്നത്. 

.ഉയര്‍ന്ന ശമ്പളത്തിന് ആനുപാതികമായി പെന്‍ഷന്‍ നല്‍കാന്‍ സുപ്രീംകോടതി ഉത്തരവു വന്നതും അദാനിയുടേതടക്കമുള്ള ഓഹരികളിലെ ഇപിഎഫ്ഒയുടെ നിക്ഷേപങ്ങളില്‍ ഇടിവു വന്നതുമൊക്കെയാണ് കാരണങ്ങളായി ചൂണ്ടിക്കാട്ടിയിരുന്നത്. കഴിഞ്ഞ വര്‍ഷത്തേതു പോലെ 8.5% ആക്കി ഉയര്‍ത്തുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments