Latest News
Loading...

പാലാ നഗരസഭയുടെ വാർഷിക പദ്ധതിക്ക് ഡിപിസി അംഗീകാരം

പാലാ :- പാലാ മുനിസിപ്പാലിറ്റിയുടെ 2023-24 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതികൾക്ക്  ഡിപിസി യോഗം അംഗീകാരം നൽകി... 194 - പദ്ധതികളിലായി ആകെ 13.50 കോടി രൂപയുടെ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്..

 ഉൽപാദന മേഖലയിൽ അടുക്കള മുറ്റത്തെ കോഴി വളർത്തൽ, വനിതകൾക്ക് വരുമാനത്തിനായി കറവയുള്ള എരുമകളെ വിതരണം ചെയ്യൽ, കുറ്റി കുരുമുളക് തൈ വിതരണം, സ്വയംതൊഴിൽ സംരംഭകർക്ക് നൈപുണ്യ വികസനത്തിനു ആവശ്യമായ പരിശീലന പരിപാടികൾ, ജൈവവള വിതരണം, കന്നുകുട്ടി പരിപാലനം, സുഭിക്ഷ കേരളം നെൽകൃഷി, തുടങ്ങിയ ഇനങ്ങളിലായി 16- ലക്ഷം രൂപയുടെ പ്രോജക്ടുകൾക്ക് അനുമതി ലഭിച്ചു.
സേവനമേഖലയിൽ ലൈഫ് ഉൾപ്പെടെ പാർപ്പിട ആവശ്യത്തിന് 55- ലക്ഷം രൂപ, പാലിയേറ്റീവ് പരിചരണ പദ്ധതിക്ക് 11-ലക്ഷം രൂപ, അങ്കണവാടി അനുപൂരക പോഷകാഹാരം 15- ലക്ഷം രൂപ, മരിയാ സദനം യാചക പുനരധിവാസ പദ്ധതിക്ക് 5- ലക്ഷം  രൂപ, കുട്ടികൾക്കുള്ള കായിക പരിശീലനം 2- ലക്ഷം രൂപ, ഭിന്നശേഷി കലാമേള ഉൾപ്പെടെ ഭിന്ന ശേഷിക്കാർക്ക് വിവിധ പദ്ധതികൾക്ക് 19 -ലക്ഷം രൂപ, ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് മുച്ചക്ര വാഹനം വാങ്ങുന്ന ആവശ്യത്തിലേക്ക് 3.75-ലക്ഷം രൂപ, ക്യാൻ കോട്ടയം സംയുക്ത ക്യാൻസർ നിയന്ത്രണ പരിപാടിക്ക് 5- ലക്ഷം രൂപ, എം സി എഫ് ഉൾപ്പെടെ മാലിന്യ നിർമാർജനത്തിന് 50 ലക്ഷം രൂപ, വയോജനങ്ങളുടെ ആരോഗ്യപരിരക്ഷ ആവശ്യത്തിലേക്കായി 10- ലക്ഷം രൂപ ഉൾപ്പെടെ ആകെ ഈ ഇനത്തിൽ 26-ലക്ഷം രൂപയുടെ വിവിധ പദ്ധതികൾ, വനിതകൾക്ക് യോഗ പരിശീലനം ആവശ്യത്തിലേക്കായി 5-ലക്ഷം രൂപ, നഗരത്തിലെ 7 കുടിവെള്ള പദ്ധതികൾക്കായി 50 -ലക്ഷം രൂപ, നഗരത്തിലെ വിവിധ സ്കൂളുകളുടെ അധികസൗകര്യം പദ്ധതികൾക്കായി 42 -ലക്ഷം രൂപ, വിവിധ അംഗനവാടികളുടെ അറ്റകുറ്റപ്പണികൾക്കും ഇതര ആവശ്യങ്ങൾക്കുമായി 20-ലക്ഷം രൂപ, നഗരസഭാ ഓഫീസ് ആവശ്യത്തിനു സ്കൂട്ടർ വാങ്ങലിനു 1.50- ലക്ഷം രൂപ തുടങ്ങിയ പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്..


.പശ്ചാത്തല മേഖലയിൽ നഗരത്തിലെ വിവിധ റോഡുകളുടെ അറ്റകുറ്റപ്പണികൾ, റോഡ് നിർമ്മാണം എന്നിവയ്ക്കായി 4.5 കോടി രൂപയും, പാലാ ജനറൽ ആശുപത്രിയുടെ വികസനത്തിനായി 1.67 കോടി രൂപയും, ജനറൽ ആശുപത്രിയിൽ റേഡിയേഷൻ മിഷ്യൻ സ്ഥാപിക്കുന്നതിന് ആവശ്യമായ ക്യാൻസർ ബ്ലോക്ക് നിർമ്മാണം ആവശ്യത്തിലേക്ക് 1.72 കോടി രൂപയും ഗവൺമെന്റ് ആയുർവേദ ആശുപത്രിക്ക് ധാന്യ അമ്ലപ്ലാന്റ് വാങ്ങി സ്ഥാപിക്കൽ, ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി 17- ലക്ഷം രൂപ, ഹോമിയോ ആശുപത്രിയുടെ വികസനത്തിനായി 16.5 ലക്ഷം രൂപ തുടങ്ങി ഒട്ടേറെ സവിശേഷതയാർന്ന പദ്ധതികൾക്കും അംഗീകാരം ലഭിച്ചു..

ശുചിത്വ മേഖലയിൽ നഗരസഭയിലെ വിവിധ വാർഡുകളിൽ എം സി എഫ് സ്ഥാപിക്കുന്നതിന് 11- ലക്ഷം രൂപയും, ഗാർഹികതല ബയോ ഗ്യാസ് പ്ലാന്റ് വിതരണം ആവശ്യത്തിലേക്ക് 10- ലക്ഷം രൂപയും, ഹരിതമിത്രം ആപ്പ് തയ്യാറാക്കി നടപ്പാക്കുന്നതിലേക്കായി 7.5-ലക്ഷം രൂപയും, ഉൾപ്പെടെ 47.5- ലക്ഷം രൂപയുടെ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചിട്ടുള്ളതാണ്...

പട്ടികജാതി മേഖലയിൽ എസ്. സി വിഭാഗം വനിതകൾക്ക് വിവാഹധന സഹായം നൽകൽ പദ്ധതി ഉൾപ്പെടെ വിവിധ പദ്ധതികൾക്കായി 26- ലക്ഷം രൂപയുടെ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്..

നഗരസഭയുടെ 13.50 കോടി ആകെ അടങ്കൽ വരുന്ന 194- പദ്ധതികൾക്കാണ് ജില്ലാ പ്ലാനിങ് ഓഫീസ് അംഗീകാരം നൽകിയത് എന്നും കോട്ടയം ജില്ലയിൽ പ്രോജക്ട് അംഗീകാരം വാങ്ങുന്ന ആദ്യ മുനിസിപ്പാലിറ്റി പാലാ നഗരസഭയാണെന്നും,ഇക്കാര്യത്തിൽ സെക്രട്ടറിയേയും ജീവനക്കാരെയും പ്രത്യേകം അഭിനന്ദിക്കുന്നു എന്നും ചെയർപേഴ്സൺ ശ്രീമതി ജോസിൻ ബിനോ അറിയിച്ചു..

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments