Latest News
Loading...

ലോറിയും ബസും കൂട്ടിയിടിച്ച് അപകടം.

പനയ്ക്കപ്പാലത്ത് ലോറിയും ബസും കൂട്ടിയിടിച്ച് അപകടം. ഈരാറ്റുപേട്ടയിലേയ്ക്ക് വരികയായിരുന്ന സെന്റ് ജോര്‍ജ്ജ് ബസും പൊതുമരാമത്ത് വകുപ്പിന്റെ മിനി ലോറിയുമാണ് അപകടത്തില്‍പെട്ടത്.  

.ആറാം മൈലിന് സമീപം ടയര്‍ കടയ്ക്ക് മുന്നിലായിരുന്നു അപകടം. എറണാകുളത്ത് നിന്നും വരികയായിരുന്നു ബസ്. 


ബസ് ഓവര്‍ടേക്ക് ചെയ്ത് കയറുന്നതിനിടെ ലോറിയില്‍ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ നല്കുന്ന വിവരം.

.ലോറി ഡ്രൈവര്‍ ക്യാബിനിന് ഉള്ളില്‍ കുടുങ്ങി. തുടര്‍ന്ന് ഈരാറ്റുപേട്ടയില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തിയാണ് ഇയാളെ പുറത്തെടുത്തത്. പരിക്കേറ്റ ലോറി ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments