Latest News
Loading...

തീക്കോയി ഗ്രാമ പഞ്ചായത്ത് ബജറ്റ് : ഭവനം, കുടിവെള്ളം, ടൂറിസം മുൻഗണന

 തീക്കോയി ഗ്രാമ പഞ്ചായത്തിന്റെ 2023 - 2024 ബജറ്റിൽ ഭവന നിർമ്മാണത്തിനും കുടിവെള്ളത്തിനും ടൂറിസം വികസനത്തിനും പ്രാധാന്യം നൽകി കൊണ്ടുള്ള ബജറ്റ് വൈസ് പ്രസിഡന്റ് മാജി തോമസ് അവതരിപ്പിച്ചു. 147401231 രൂപ വരവും 144687499 രൂപ ചിലവും 2533732 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റിൽ ഉൽപാദന മേഖലയ്ക്ക് 5286225 രൂപയും സേവന മേഖലയിൽ 57745565 രൂപയും പശ്ചാത്തല മേഖലയിൽ 18210800 രൂപയും നീക്കി വെച്ചിരിക്കുന്നു. ഉത്പാദന മേഖലയിൽ കൃഷി - മൃഗ സംരക്ഷണ പദ്ധതികൾക്കായി 4733275 രൂപയും വകയിരുത്തിയിട്ടുണ്ട്. 
.ലൈഫ് മിഷൻ ഭവന പദ്ധതിക്കായി ജനറൽ വിഭാഗത്തിൽ 20070640 രൂപയും എസ് സി വിഭാഗത്തിൽ 6871868 രൂപയും എസ് ടി വിഭാഗത്തിൽ 3293120 രൂപയും വകയിരുത്തിയിട്ടുണ്ട്. കാരികാട് ടോപ്പ്, വഴിക്കടവ് , മാർമല, തീക്കോയി പള്ളി വാതിൽ ചെക്ക്ഡാം തുടങ്ങിയ പ്രദേശങ്ങളിൽ ടൂറിസം വികസനത്തിന് 9000000 രൂപയും പ്രതീക്ഷിക്കുന്നു. ടൂറിസ്റ്റ് കേന്ദങ്ങളിൽ വഴിയോര വിശ്രമ കേന്ദ്രം - ടേക്ക് എ ബ്രേക്ക് , കുടുംബശ്രീ ഉല്പന്ന വിപണന കേന്ദ്രങ്ങൾ തുടങ്ങിയവ ആരംഭിക്കും. മാലിന്യ നിർമ്മാർജ്ജനത്തിന്റെ ഭാഗമായി ഹരിത ചെക്ക്പോസ്റ്റ് നിരീക്ഷണ ക്യാമറകൾ തുടങ്ങിയവ സ്ഥാപിക്കും.മുഴുവൻ ഭവനങ്ങളിലും ശുദ്ധജലം എത്തിക്കുന്നതിന് വേണ്ടി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടു കൂടി 98 കോടി രൂപയുടെ ജൽ ജീവൻ മിഷൻ പദ്ധതിയിൽ 2778 കുടുംബങ്ങളിൽ കുടിവെള്ളമെത്തിക്കും. പദ്ധതിക്ക് ടാങ്കുകൾ നിർമ്മിക്കുന്നതിനായി വിവിധ വാർഡുകളിൽ 19 സ്ഥലങ്ങളിലായി 93 സെന്റ് സ്ഥലം കണ്ടെത്തും. നിലവിൽ ജലനിധി പദ്ധതിയിൽപ്പെടുത്തി 1010 കുടുംബങ്ങളിൽ കുടിവെള്ളം ലഭിക്കുന്നുണ്ട്. 


കേന്ദ്ര - സംസ്ഥാന ത്രിതല പഞ്ചായത്തുകളുടെ സഹായത്തോടു കൂടി ആർദ്രം പദ്ധതിയിൽപ്പെടുത്തി 80 ലക്ഷം രൂപാ മുടക്കി തീക്കോയി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിട നിർമ്മാണം പൂർത്തികരിക്കും. പ്രസിഡന്റ് കെ.സി. ജെയിംസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബ്ബോക്ക് പഞ്ചായത്ത് മെംബർ ഓമന ഗോപാലൻ, സ്റ്റാന്റിംഗ് കമ്മിററി ചെയർമാൻമാരായ ബിനോയി ജോസഫ്, മോഹനൻകുട്ടപ്പൻ , ജയറാണി തോമസുകുട്ടി, മെംബർമാരായ സിറിൾ റോയി, സിബി രഘുനാഥൻ, മാളു ബി മുരുകൻ, കവിതാ രാജു , പി.എസ്.രതീഷ്, ദീപാ സജി, അമ്മിണി തോമസ്, നെജീമാ പരിക്കൊച്ച്, സെക്രട്ടറി ആർ.സുമ ഭായി അമ്മ, അക്കൗണ്ടന്റ് തോമസ് മാത്യു, നിർവ്വഹണ ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുത്തു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments