Latest News
Loading...

പാലാ നഗരസഭ ബജറ്റ് പുസ്തകത്തിൻ്റെ പുറംചട്ടയിൽ മൂന്നാനിയിലെ ഗാന്ധിസ്ക്വയർ

 പാലാ നഗരസഭ ബജറ്റ് പുസ്തകത്തിൻ്റെ പുറംചട്ടയിൽ മൂന്നാനിയിലെ മഹാത്മാഗാന്ധി പ്രതിമയും ഗാന്ധിസ്‌ക്വയറും. ചെയർപേഴ്സൺ ജോസിൻ ബിനോ അവതരിപ്പിച്ച ബജറ്റ് പുസ്തകത്തിൻ്റെ പുറം ചട്ടയിലാണ് രാഷ്ട്രപിതാവിൻ്റെ ചിത്രം ആലേഖനം ചെയ്ത് ആദരവ് പ്രകടിപ്പിച്ചത്. പുറംചട്ടയുടെ മധ്യത്തിൽ മഹാത്മാഗാന്ധി പ്രതിമയുടെ ചിത്രവും മുകളിൽ ഗാന്ധിസ്ക്വയറിൻ്റെ ചിത്രവും ചേർത്തിട്ടുണ്ട്. പാലാ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ലോയേഴ്സ് ചേംബർ കോമ്പൗണ്ടിൽ നഗരസഭ അനുവദിച്ച സ്ഥലത്ത് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷനാണ് ഗാന്ധിസ്ക്വയർ സ്ഥാപിച്ചത്. കഴിഞ്ഞ ഡിസംബർ 5ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനായിരുന്നു പ്രതിമ അനാവരണം ചെയ്തത്. 


.പാലായിലെ ആദ്യ ദേശീയ സ്മാരകമാണ് മഹാത്മാഗാന്ധി പ്രതിമയും ഗാന്ധിസ്ക്വയറും. അധികാര വികേന്ദ്രീകരണത്തിലൂടെ നാടിൻ്റെ വികസനം നടപ്പാക്കണമെന്ന ആശയത്തിൻ്റെ വക്താവായ ഗാന്ധിജിക്കു നഗരസഭ നൽകുന്ന ആദരവിൻ്റെ ഭാഗമായിട്ടാണ് മഹാത്മാഗാന്ധി പ്രതിമയുടെയും ഗാന്ധിസ്ക്വയറിൻ്റെയും ചിത്രങ്ങൾ ചേർത്തിരിക്കുന്നത്. ഇതോടൊപ്പം പാലായിലെ ചെറിയാൻ ജെ കാപ്പൻ സ്മാരക മുനിസിപ്പൽ സ്റ്റേഡിയം, മീനച്ചിലാർ, ലണ്ടൻ ബ്രിഡ്ജ്, സ്ത്രീ ശാക്തീകരണത്തിൻ്റെ ഭാഗമായി നടത്തിയ രാത്രി നടത്തം തുടങ്ങിയവയുടെ ചിത്രങ്ങളും പുറംചട്ടയിൽ ഇടം നേടി. നഗരസഭാ കാര്യാലയത്തിൻ്റെ ചിത്രമാണ് മുൻ ഭാഗത്ത് ചേർത്തിട്ടുള്ളത്.

ഗാന്ധി സ്ക്വയറിൻ്റെ ചിത്രം നഗരസഭ ബജറ്റിൻ്റെ പുറം ചട്ടയിൽ നൽകി ആദരവ് പ്രകടിപ്പിച്ച നഗരസഭ ചെയർപേഴ്സൺ ജോസിൻ ബിനോയെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ അഭിനന്ദിച്ചു. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. സാംജി പഴേപറമ്പിൽ, സുമിത കോര, അനൂപ് ചെറിയാൻ, ബിനു പെരുമന എന്നിവർ പ്രസംഗിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments