Latest News
Loading...

ആധാറുമായി പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യാനുള്ള സമയ പരിധി നീട്ടി.

ആധാറുമായി പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യാനുള്ള സമയ പരിധി നീട്ടി. 2023 ജൂണ്‍ 30 വരെ പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) അറിയിച്ചു. പാന്‍ കാര്‍ഡ് ഉടമകള്‍ 1000 രൂപ ഫീസ് അടച്ച് ആധാറുമായി പാന്‍ ലിങ്ക് ചെയ്യണം. 

.നികുതിദായകര്‍ക്ക്, പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിന് കുറച്ച് സമയം കൂടി നല്‍കുന്നതിന് സമയപരിധി നീട്ടിയതായി സിബിഡിടി വിജ്ഞാപനത്തില്‍ അറിയിച്ചു. അതേസമയം ജൂണ്‍ 30 നുള്ളില്‍ പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും  


പാന്‍-ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയതായി നേരത്തെ ചില അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഒപ്പം സിബിഡിടി ആധാറുമായി പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യാനുള്ള സമയ പരിധി നീട്ടിയേക്കുമെന്നും ഇതിനായി അധിക ഫീസ് ഈടാക്കുമെന്നും ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനെല്ലാം ഒരു വ്യാജക്തത വരുത്തിരിക്കുകയാണ് സിബിഡിടി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments