Latest News
Loading...

പി ഇ മുഹമ്മദ് യൂസുഫ് മൗലവി ബാഖവി (70) നിര്യാതനായി.

ഈരാറ്റുപേട്ട: തെക്കൻ കേരളത്തിലെ പ്രമുഖ പണ്ഡിതനും, മുദരിസുമായിരുന്ന അബൂ സുമയ്യ പി ഇ മുഹമ്മദ് യൂസുഫ് മൗലവി ബാഖവി (70)നിര്യാതനായി.  ഈരാറ്റുപേട്ട മമ്പഉൽ ഖൈറാത്ത് അറബിക് കോളേജിൽ പ്രിൻസിപ്പാൾ ആയി സേവനം ചെയ്യുന്നതിനിടയിലാണ് നിര്യാണം. വൈകുന്നേരം നാല് മണിക്ക് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഈരാറ്റുപേട്ട പുത്തൻപള്ളിയിൽ കബറടക്കി.ഭാര്യ സൽമത്ത്. മക്കൾ,സുമയ്യ ശഹീദ്,മുഹമ്മദ്‌ സാലിം,നാസിഹ്. മരുമകൻ.നസീർ മൗലവി

.ഈരാറ്റുപേട്ട പടിപ്പുരക്കൽ മർഹൂം ഇബ്രാഹീം കുട്ടി മുസ്ലിയാരുടെയും 
സ്വാതന്ത്ര്യ സമര സേനാനി വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സഹോദരപുത്രൻ ചക്കിപ്പറമ്പത്ത് കുടുംബാംഗം മർഹൂം അലിയാർ മൗലവിയുടെ മകൾ ഹലീമാ ബീവിയുടെയും മൂത്ത പുത്രൻ ആയി 1952 ൽ ജനിച്ചു.പ്രാഥമിക പഠനം പിതാവിൽ നിന്നും പിന്നീട് മുഹമ്മദ് ഈസാ മൗലവിയുടെയും ശിഷ്യനായി പഠനം നടത്തി.വെല്ലൂർ ബാഖിയാത്തുസ്സ്വാലിഹത്ത് അറബിക് കോളേജിൽ നിന്നും ബാഖവി ബിരുദം നേടി.ആലപ്പുഴ ചന്തിരൂർ,തൊടുപുഴ വേങ്ങല്ലൂർ,കാഞ്ഞിരപ്പള്ളി,ആലുവ,പത്തനംതിട്ട ഈരാറ്റുപേട്ട തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ ദർസ് നടത്തി.ആയിരക്കണക്കിന് ശിഷ്യൻ മാർ അദ്ദേഹത്തിനുണ്ട്.

 അനുശോചന യോഗത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ,മുഹമ്മദ്‌ നദീർ മൗലവി,സുബൈർ മൗലവി,പി ഇ മുഹമ്മദ് സക്കീർ,മൂവാറ്റുപുഴ അഷ്‌റഫ് മൗലവി,സൈദുമുഹമ്മദ് മൗലവി തൊടുപുഴ,കേരള മുസ്‌ലിം ജമാഅത്ത് നേതാക്കളായ എ കെ അബ്ദുറഹ്മാൻ മുസ്‌ലിയാർ മുണ്ടക്കയം,പിഎം അനസ് മദനി,എസ് വൈ എസ് ജില്ലാ പ്രസിഡന്റ് മുഹമ്മദ്‌ ലബീബ് സഖാഫി,വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കൾ പങ്കെടുത്തു സംസാരിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments