Latest News
Loading...

അദ്ധ്യാപക നിയമന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇടപെടൽ ഉണ്ടാവും

ലോക തൊഴിൽ മേഖലയുടെ മാറ്റങ്ങൾക്ക് അനുസൃതമായി ഉന്നത വിദ്യാഭ്യാസ മേഖലിൽ സമഗ്ര മാറ്റങ്ങൾ ഉണ്ടാവേണ്ടതുണ്ടെന്ന് കേരള കോൺ.(എം) ചെയർമാൻ ജോസ്.കെ.മാണി എം.പി.പറഞ്ഞു. കോട്ടയത്ത് ആരംഭിച്ച ട്രിപ്പിൾ ഐ.ടി ഉൾപ്പെടെയുള്ളകേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴി യുവജനങ്ങൾക്ക് ഉയർന്ന തൊഴിൽ അവസരങ്ങൾ ലഭ്യമാക്കിയതായി അദ്ദേഹം പറഞ്ഞു.


.അദ്ധ്യാപക മേഖലയിലെ നിയമനങ്ങളുമായി ബന്ധപ്പെട്ടുള്ള അവശേഷിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഇടപെടൽ നടത്തുമെന്നും ജോസ്.കെ.മാണി അറിയിച്ചു.പാലായിൽ നടന്ന സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ട് കോട്ടയം ജില്ലാ സമ്മേളനം പാലായിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡൻറ് ജോബി വർഗീസ് കുളത്തറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തോമസ് ചാഴികാടൻ എം.പി.മുഖ്യ പ്രഭാഷണം നടത്തി. 

.പ്രൊഫ. ലോപ്പസ് മാത്യു സന്ദേശം നൽകി. ടോമി കെ.തോമസ്, എം.ജി യൂണിവേഴ്സിറ്റി   
സിൻഡിക്കേറ്റഗo പ്രൊഫ.ബാബു
മൈക്കിൾ, പെണ്ണമ്മ തോമസ്, ടോബിൻ കെ അലക്സ്, ഷൈൻ ജോസ്, ജോർജുകുട്ടി ജേക്കബ്, പി.രാധാകൃഷ്ണക്കുറുപ്പ് ,ജിജി.കെ.ജോസ് , ബിനോയി ടോം എന്നിവർ പ്രസംഗിച്ചു.ഉച്ചകഴിഞ്ഞ് നടന്ന ജില്ലാ കൗൺസിൽ യോഗം മിനി എം.മാത്യു ഉദ്ഘാടനം ചെയ്തു. സാജൻ അലക്സ് അധ്യക്ഷത വഹിച്ച യോഗത്തിൽ സാജു എബ്രാഹം, സിജു സെബാസ്ത്യൻ, ജോഷി ഇലഞ്ഞിയിൽ ,സിറിയക് നരി തൂക്കിൽ എന്നിവർ പ്രസംഗിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments