Latest News
Loading...

പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി

സാങ്കേതികവും പ്രവര്‍ത്തനപരവുമായ കാരണങ്ങളാല്‍ കോട്ടയം പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിന്റെ പ്രവര്‍ത്തനം 2023 ഫെബ്രുവരി 16 മുതല്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി കൊച്ചി റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ ശ്രീ. മിഥുന്‍ ടി.ആര്‍. അറിയിച്ചു.

കോട്ടയം പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ നിന്നും നേരത്തെ അനുവദിച്ചുനല്‍കിയ നാളെ മുതലുള്ള കൂടിക്കാഴ്ചയുടെ സമയക്രമങ്ങള്‍ എസ്.എം.എസ്/ഇ-മെയില്‍ എന്നിവയിലൂടെ അപേക്ഷകര്‍ക്ക് അറിയിപ്പ് നല്‍കിയശേഷം ഏറ്റവും അടുത്തുള്ള പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങളിലേക്ക് പുനഃക്രമീകരിക്കും.

.കോട്ടയം ജില്ലയിലെ താമസക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി, ആലപ്പുഴ, ആലുവ, തൃപ്പുണിത്തുറ എന്നീ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലെ സാധാരണ, തത്ക്കാല്‍, പി സി സി അപേക്ഷകൾക്കുള്ള അപ്പോയിന്റ്മെന്റുകളുടെ എണ്ണം ആനുപാതികമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. കെട്ടിടത്തിന്റെ ബീമിന് വിള്ളൽ വീണതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരവ് എത്തിയത്. 

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments