Latest News
Loading...

നാല് അക്ഷയകേന്ദ്രങ്ങൾക്കു കൂടി ഐ.എസ്.ഒ. അംഗീകാരം

കോട്ടയം ജില്ലയിൽ നാല് അക്ഷയ കേന്ദ്രങ്ങൾക്കു കൂടി ഐ.എസ്.ഒ. അംഗീകാരം. കൊഴുവനാൽ മേവിടയിലെ കെ.എം. ആകാശ്, തലപ്പലം പ്ലാശനാലെ സി.എസ്. ബീന, വെള്ളൂരിലെ മനോജ് സി. തോമസ്, പായിപ്പാട് ദീപ എസ്. നായർ എന്നീ സംരംഭകരുടെ അക്ഷയ കേന്ദ്രങ്ങൾക്കാണ് പുതുതായി ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ ലഭിച്ചത്. കളക്‌ട്രേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അക്ഷയകേന്ദ്രങ്ങൾക്കുള്ള ഐ.എസ്.ഒ. സർട്ടിഫിക്കറ്റുകൾ കൈമാറി. 

.സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ ലഭിച്ച അക്ഷയ കേന്ദ്രങ്ങളുള്ള ജില്ലയായി കോട്ടയം മാറിയെന്ന് ജില്ലാ കളക്ടർ അറിയിച്ചു. 11 അക്ഷയ കേന്ദ്രങ്ങൾക്ക് സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ, ജീവനക്കാരുടെ ലഭ്യത, പൊതുജനങ്ങളോടുള്ള പെരുമാറ്റം, രജിസ്റ്ററുകൾ, സേവനം ലഭ്യമാകുന്നതിന് എടുക്കുന്ന സമയം, പരാതികൾ പരിഹരിക്കൽ, സേവന പുരോഗതി വിലയിരുത്തിൽ, പരാതി വിലയിരുത്തൽ, യോഗങ്ങൾ, നൽകുന്ന രസീതുകൾ തുടങ്ങി വിവിധ മാനദണ്ഡങ്ങൾ പരിശോധിച്ചാണ് അക്ഷയ കേന്ദ്രങ്ങൾക്ക് ക്വാളിറ്റി മാനേജ്‌മെന്റിൽ ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ നൽകുന്നത്.


പൊതുജനങ്ങൾക്ക് ഉയർന്നനിലവാരത്തിലുള്ള സർക്കാർ-സർക്കാരിതര ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി കൂടുതൽ അക്ഷയ കേന്ദ്രങ്ങൾക്ക് ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ ലഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. യോഗത്തിൽ അക്ഷയ
ജില്ലാ പ്രോജക്ട് മാനേജർ സംഗീത് സോമൻ, കോ-ഓർഡിനേറ്റർ റീന ഡാരിയൻ, ബ്ലോക്ക് കോ-ഓർഡിനേറ്റർ ലീലാമണി എന്നിവർ പങ്കെടുത്തു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments