Latest News
Loading...

വൈയ്‌ക്കോപാടം ദേവീ ക്ഷേത്രത്തില്‍ മോഷണം.

മുത്തോലി തെക്കുംമുറി വൈയ്‌ക്കോപാടം ദേവീ ക്ഷേത്രത്തില്‍ മോഷണം. ക്ഷേത്രത്തിന്റെ വടക്കുഭാഗത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. ക്ഷേത്രനടയിലെ കാണിക്കവഞ്ചി തുറന്ന്  പണമെടുത്ത മോഷ്ടാക്കള്‍   ചാക്കില്‍ കെട്ടി സൂക്ഷിച്ചിരുന്ന നാണയങ്ങളും മോഷ്ടിച്ചു. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ താലികളും മോഷ്ടാക്കള്‍ അപഹരിച്ചു. 

.സ്വര്‍ണവും പണവുമടക്കം അരലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടതായാണ് ഭാരവാഹികള്‍ പറഞ്ഞത്. പുലര്‍ച്ചെ 5 മണിയോടെ പൂജകള്‍ക്കായി ക്ഷേത്രത്തിലെത്തിയ മേല്‍ശാന്തി ശ്രീകാന്ത് നമ്പൂതിരിയാണ് മോഷണ വിവരം അറിഞ്ഞത്. 

തുടര്‍ന്ന് ക്ഷേത്ര ഭരണ സമിതിയംഗങ്ങള്‍ കിടങ്ങൂര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ഫിംഗര്‍ പ്രിന്റ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments