Latest News
Loading...

'മില്ലറ്റ് എക്‌സ്‌പോ'' ചെറുധാന്യ വിപണന മേളയും ഭക്ഷ്യോത്സവവും പാലായിൽ

ആരോഗ്യ സുരക്ഷയുടെ അനന്തസാധ്യതകള്‍ ചെറുധാന്യങ്ങളില്‍ അടങ്ങിയിരി ക്കുന്നു എന്ന തിരിച്ചറിവില്‍ ഐക്യരാഷ്ട്രസംഘടന 2023 അന്താരാഷ്ട്ര, ചെറുധാന്യ വര്‍ഷമായി - മില്ലറ്റ് ഇയര്‍ ആചരിക്കുന്നു. വര്‍ഷാചരണത്തിന്റെ ഭാഗമായി മാര്‍ച്ച് 2,3,4 - തീയതികളില്‍ പാലാ അഗ്രിമ കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റ് അങ്കണത്തില്‍ നബാര്‍ഡിന്റെയും മില്ലറ്റ് മിഷന്‍ കേരളയുടേയും സഹകരണത്തോടെ പാലാ, സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ചെറു ധാന്യങ്ങളുടെ പ്രദര്‍ശനം, ഗ്രാമപഞ്ചായത്തുതല പദ്ധതി ബോധന സെമിനാര്‍, സാമൂഹ്യ പാചകം, വിത്തുവിതരണം, കൃഷിമുറ പരിശീലനം, ആരോഗ്യസെമിനാര്‍, മൂല്യവര്‍ദ്ധിത ഉല്പന്ന നിര്‍മ്മാണ വിപണനസാധ്യതാ സെമിനാറുകള്‍, കാര്‍ഷിക മത്സരങ്ങള്‍, കലാപരിപാടികള്‍ എന്നിവയ്‌ക്കൊപ്പം ഭക്ഷ്യ രുചിമേളയും സംഘടിപ്പിക്കുകയാണ്. മാര്‍ച്ച് രണ്ടാം തീയതി വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് മില്ലറ്റ് പായസപാചകത്തിന്റെ അവതരണ കാസ്സ് ആരംഭിക്കും. ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് 'മില്ലറ്റ് എക്‌സ്‌പോ' യുടെ ഔപചാരികമായ ഉദ്ഘാടനം അഭിവന്ദ്യ രൂപതാദ്ധ്യക്ഷന്‍ മാര്‍. ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിക്കും. വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് അദ്ധ്യക്ഷത വഹിക്കും. മില്ലറ്റ് ലിറ്ററസി പ്രോഗ്രാമിന്റെ ഉദ്ഘാടനം തോമസ് ചാഴിക്കാടന്‍ എം.പിയും മില്ലറ്റ്' വിപണനോദ്ഘാടനം മോന്‍സ് ജോസഫ് എം.എല്‍.എ.യും നിര്‍വ്വഹിക്കും. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ്, നബാര്‍ഡ് ജില്ലാ മാനേജര്‍ റെജി വര്‍ഗ്ഗീസ്, കിസാന്‍ സര്‍വ്വീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ജോയി മൂക്കന്‍തോട്ടം, മില്ലറ്റ് മിഷന്‍ കേരളയുടെ ജസ്റ്റിന്‍ രാജ് ശ്രീകാര്യം, ഭൂമികയുടെ പ്രസിഡന്റ് എബി പൂണ്ടിക്കുളം, പി.എസ്. ഡബ്ലിയു. എസ്. ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍, അസി ഡയറക്ടര്‍മാരായ ഫാ. ജോസഫ് താഴത്തുവരിക്കയില്‍, ഫാ. ജോര്‍ജ് വടക്കേത്തൊട്ടിയില്‍, ഡാന്റീസ് കൂനാനിക്കല്‍, സിബി കണിയാംപടി തുടങ്ങിയവര്‍ പ്രസംഗിക്കും. 

വൈകിട്ട് നാലിന് ''ചെറു ധാന്യങ്ങള്‍ ആരോഗ്യത്തിന്' എന്ന വിഷയം അടിസ്ഥാനമാക്കി സെമിനാര്‍ നടക്കും. വൈകിട്ട് ആറിന് വൊഡാഫോണ്‍ കോമഡി സ്റ്റാര്‍സ് ഫെയിം സന്തോഷ് മേവട ആന്റ് ടീം കോമഡി ഷോ അവതരിപ്പിക്കും. മൂന്നാം തീയതി വെള്ളിയാഴ്ച രാവിലെ ഒന്‍പതരയ്ക്ക് മില്ലറ്റ് വിഭവ പാചക ക്ലാസ്സ് തുടങ്ങും. പത്തരയ്ക്ക് ഗ്രാമപഞ്ചായത്തുകള്‍ക്ക് നടപ്പിലാക്കാവുന്ന ചെറുധാന്യകൃഷി പദ്ധതികളെ കുറിച്ച് സെമിനാര്‍ നടക്കും. വികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തിലിന്റെ അദ്ധ്യക്ഷതയില്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കള്‍ എം.എല്‍.എ. സെമിനാര്‍ ഉദ്ഘാടനം ചെയ്യും. കുമരകം കൃഷി വിജ്ഞാന കേന്ദ്രത്തിലെ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഡോ. ജി. ജയലക്ഷ്മി, ഓര്‍ഗാനിക് കേരളയുടെ ടെക്‌നിക്കല്‍ മെമ്പര്‍ എം.എം. അയ്യാസ് എന്നിവര്‍ ക്ലാസ്സ് നയിക്കും. പഞ്ചായത്തു പ്രസിഡന്റുമാരായ ജോയി കുഴിപ്പാല മീനച്ചില്‍, രണ്‍ജിത്. ജി. മീനാഭവന്‍ മുത്തോലി, പി. എല്‍ ജോസഫ് മൂന്നിലവ്, വിജി ജോര്‍ജ് തിടനാട്, അനുപമ വിശ്വനാഥ് തലപ്പലം, നിമ്മി ട്വിങ്കിള്‍ രാജ് കൊഴുവനാല്‍, മഞ്ജു ബിജു കരൂര്‍, സൈന ഷാജു കടുത്തുരുത്തി, ലിസി സണ്ണി ഭരണങ്ങാനം, ഉഷാ രാജു കടനാട്, ജാന്‍സി ബാബു അകലക്കുന്നം, ഡാന്റീസ് കൂനാനിക്കല്‍, കര്‍ഷകബാങ്ക് പ്രോജക്ട് ഓഫീസര്‍ പി.വി ജോര്‍ജ്ജ് പുരയിടം തുടങ്ങിയവര്‍ പ്രസംഗിക്കും.


.ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് ചെറു ധാന്യ കര്‍ഷക സംഗമം' ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്യും. കത്തീഡ്രല്‍ വികാരി റവ. ഡോ. ജോസഫ് കാക്കല്ലില്‍ അദ്ധ്യക്ഷത
വഹിക്കും. ജില്ലാ പഞ്ചായത്തംഗങ്ങളായ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, ഷോണ്‍ ജോര്‍ജ്, രാജേഷ് വാളിപ്ലാക്കല്‍, വിസിബ് സെക്രട്ടറി കെ. സി. തങ്കച്ചന്‍, പാലാ ഹരിതം ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍ തോമസ് മാത്യു, പാലാ സാന്‍തോം ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍ സിബി കണിയാംപടി, പ്രോജക്ട് ഓഫീസര്‍ മെര്‍ലി ജയിംസ് തുടങ്ങിയവര്‍ പ്രസംഗിക്കും. തിരുവല്ല മില്ലറ്റ് ബാങ്കിലെ പ്രശാന്ത് ജഗന്‍ ക്ലാസ് നയിക്കും. സെമിനാറിനു ശേഷം വൈകിട്ട് ആറരയ്ക്ക് ഫോക്ലോര്‍ അക്കാഡമി അവാര്‍ഡ് ജേതാവ് പി. സി. ദാസ് നയിക്കുന്ന നെടുംകുന്നം കളം നാടന്‍ കലാസമിതിയിലെ കലാകാരന്മാര്‍ നാടന്‍പാട്ടും ദൃശ്യാവിഷ്‌കാരവും പാലുവം പെണ്ണ് പ്രോഗ്രാം അവതരിപ്പിക്കും.


.സമാപന ദിവസമായ നാലാം തീയതി ശനിയാഴ്ച രാവിലെ പത്തിന് ചെറുധാന്യകൃഷി മൂല്യവര്‍ദ്ധിത ഉല്പന്ന നിര്‍മ്മാണം എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. രൂപതാ പ്രൊക്യുറേറ്റര്‍ റവ ഫാ. ജോസ് മുത്തനാട്ടിന്റെ അദ്ധ്യക്ഷതയില്‍ കേരള ബാങ്ക് ഡയറക്ടര്‍ കെ. ജെ. ഫിലിപ്പ് കുഴികുളം സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ഗ്ലോബല്‍ മില്ലറ്റ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ നാസര്‍ എഴുത്താനിക്കാട്ട് ക്ലാസ്സ് നയിക്കും. തുടര്‍ന്ന് മില്ലറ്റ് ഉല്പന്നങ്ങളുടെ വിപണനസാധ്യതകള്‍ എന്ന വിഷയത്തില്‍ മില്ലറ്റ് മിഷന്‍ കേരളയുടെ എല്‍. പങ്കജാക്ഷന്‍ ശാന്തിഗ്രാം ക്ലാസ്സ് നയിക്കും. സ്റ്റാഫ് സെക്രട്ടറി ജോയി മടിയ്ക്കാങ്കല്‍, പാലാ സാന്‍തോം ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി സി.ഇ.ഒ. വിമല്‍ ജോണി, പാലാ ഹരിതം ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി സി.ഇ.ഒ. മാനുവല്‍ ആലാനി തുടങ്ങിയവര്‍ സംസാരിക്കും. 

വീഡിയോ: Facebook

ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് സമാപന സമ്മേളനം മാണി സി കാപ്പന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വികാരി ജനറാള്‍ മോണ്‍. ജോസഫ് മലേപറമ്പില്‍ അദ്ധ്യക്ഷത വഹിക്കും. കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം ഡയറക്ടര്‍ റവ. ഫാ. ജേക്കബ് മാവുങ്കല്‍ മുഖ്യപ്രഭാഷണം നടത്തും. മുനിസിപ്പല്‍ കൗണ്‍സിലര്‍ വി. സി. പ്രിന്‍സ്, പി.എസ്.ഡബ്ലിയു.എസ്. സാരഥികളായ ഫാ.തോമസ് കിഴക്കേല്‍, ഫാ. ജോസഫ് താഴത്തുവരിക്കയില്‍, ഫാ. ജോര്‍ജ് വടക്കേ തൊട്ടിയില്‍ എന്നിവര്‍ പ്രസംഗിക്കും. എല്ലാ ദിവസങ്ങളിലും ചെറുധാന്യ വിഭവങ്ങള്‍ക്കൊപ്പം നാടന്‍ ഭക്ഷ്യ വിഭവങ്ങളുടെ സ്റ്റാളുകളും ഉണ്ടായിരിക്കുന്നതാണ്. ബ്രദര്‍. ജോ ചിങ്ങം തോട്ടത്തില്‍, ഡാന്റീസ് കൂനാനിക്കല്‍, സിബി കണിയാംപടി, ജോയി മടിക്കാങ്കല്‍, പി. വി. ജോര്‍ജ് പുരയിടം, ജോസ് നെല്ലിയാനി, ജോയി വട്ടക്കുന്നേല്‍, സാജു വടക്കേല്‍, മാനുവല്‍ ആലാനി, വിമല്‍ ജോണി, ജസ്റ്റിന്‍ ജോസഫ്, ജോസുകുട്ടി കണ്ടത്തില്‍, എബിന്‍ ജോയി മെര്‍ലി ജെയിംസ്, സൗമ്യ ജെയിംസ്, സില്‍വിയാ തങ്കച്ചന്‍, ആലീസ് ജോര്‍ജ്, അനു റജി കാരിസ് ചെറിയാന്‍, ഷീബാ ബെന്നി, ജയ്‌സി മാത്യു, ശാന്തമ്മ ജോസഫ്, ഷീലാ ബെന്നി, സെലിന്‍ ജോര്‍ജ്, ജിഷാ സാബു, ലിജി ജോണ്‍, ഷിജി മാത്യു, സാലി ബേബി, ആനി റേച്ചല്‍ ജോസഫ്, സി. ഗ്രെയ്‌സ് സി.എം.സി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കും.

വാര്‍ത്താ സമ്മേളനത്തില്‍ പി.എസ്.ഡബ്ലിയു.എസ് ഭാരവാഹികളായ ഫാ. തോമസ് കിഴക്കല്‍, ഫാ.ജോസഫ് താഴത്തുവരിക്കയില്‍, ഡാന്റീസ് കൂനാനിക്കല്‍, സിബി കണിയാംപടി, വിമല്‍ കദളിക്കാട്ടില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments