Latest News
Loading...

ഒറ്റ നമ്പർ ലോട്ടറികൾ പിടിച്ചെടുത്തു


സംസ്ഥാന ഭാഗ്യക്കുറിയുടെ മറവിൽ ഒട്ടനമ്പർ ചൂതാട്ടം നടത്തിവന്ന ലോട്ടറി ഏജൻസി ഉടമയെയും വില്പനക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തു. പാലാ ടി ബി റോഡിൽ പ്രവർത്തിക്കുന്ന കാരുണ്യ ലക്കി സെന്റർ ഉടമ കവീക്കുന്ന് മുരിങ്ങോട്ട് കെ ടി മാത്യു (പാപ്പച്ചൻ 58), വിൽപ്പനക്കാരൻ അരുണാപുരം വലിയമനത്താനത്ത് വിനയചന്ദ്രൻ (54) എന്നിവരെയാണ് പാലാ എസ്എച്ച് ഒ കെ ടോംസൺ, എസ്ഐ എം ഡി അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. 

സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ നറുക്കെടുപ്പ് കഴിഞ്ഞ ലോട്ടറിയുടെ നമ്പർ അടയാളപ്പെടുത്തിയ ടിക്കറ്റുകൾ പിടിച്ചെടുത്തു.  ദിവസേന നറുക്കെടുക്കുന്ന കേരള ലോട്ടറിയുടെ ഒന്നാം സമ്മാനം അടിക്കുന്ന നമ്പറിന്റെ അവസാനത്തെ അക്കത്തിന്റെ മറവിലാണ് ചൂതാട്ടം. ആവശ്യപ്പെടുന്ന ഒറ്റ നമ്പറിന് 60 രൂപ നിരക്കിലാണ് ഏജൻസി ഉടമ ഒട്ടകം നടത്തിവന്നത്. 

.ഒന്നാം സമ്മാനം അടിക്കുന്ന ടിക്കറ്റ് അവസാന നമ്പർ ശരിയായി വരുന്നവർക്ക് ഒരു നമ്പറിന് 500 രൂപ വീതമാണ് സമ്മാനമായി നൽകി വരുന്നത്. വർഷങ്ങളായി ഇത്തരത്തിൽ ലോട്ടറിയുടെ മറവിൽ നടത്തിവരുന്ന സംഘത്തിൽ ഉൾപ്പെട്ട ആളാണ് ഏജൻസി ഉടമ. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയെ തുടർന്നാണ് റെയ്ഡും അറസ്റ്റും ഉണ്ടായത്. പിടിയിലായവർക്കെതിരെ ലോട്ടറി നിയമവും ഗെയിമിംഗ് ആക്ടും ക്രിമിനൽ വകുപ്പുകളും ചേർത്ത് കേസെടുത്തതായി പൊലീസ് അറിയിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments