Latest News
Loading...

ബന്ധുക്കളാരും തേടിയെത്തിയില്ല. ലക്ഷ്മണൻ യാത്രയായി

ഈരാറ്റുപേട്ട: കഴിഞ്ഞ ഒരാഴ്ചയായി കരുണ അഭയ കേന്ദ്രത്തിൽ അന്തേവാസിയായി എത്തിയ ലക്ഷ്മണൻ മരണപ്പെട്ടു.
 അവശനിലയിൽ വഴിയരികിൽ 
കിടക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നാട്ടുകാരും പൊലീസും ചേർന്ന് ഈരാറ്റുപേട്ട ഗവ: ഹോസ്പിറ്റലിൽ എത്തിച്ചത്. 


.ഹിന്ദി മാത്രം സംസാരിക്കുന്ന മാനസിക വൈകല്യമുള്ള ലക്ഷ്മണനെ കുറിച്ചുള്ള വിവരങ്ങളൊന്നും അറിയാൻ കഴിഞ്ഞില്ല. ചികിത്സ കഴിഞ്ഞ് ഇദ്ദേഹത്തിന് പോകാൻ ഇടമില്ലാത്തതിനാൽ ഗവ: ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്നാണ് കരുണ അഭയ കേന്ദ്രം സംരക്ഷണം ഏറ്റെടുത്തത്തത്. 

.ഭക്ഷണവും മരുന്നും കഴിക്കാൻ താൽപര്യമില്ലാതിരുന്ന ലക്ഷ്മണൻ വെള്ളിയാഴ്ച  രാവിലെ മരണപ്പെടുകയായിരുന്നു.
പോലിസ് നടപടികൾക്കും ശേഷം മൃതദേഹം തിടനാട് പൊതു ശ്മശാനത്തിൽ സംസ്കരിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments