Latest News
Loading...

നിയമാനുസൃത അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകണം -KSTF

പാലാ: നിയമാനുസൃതമായ എല്ലാ നിയമനങ്ങളും എത്രയും വേഗം അംഗീകരിക്കണമെന്ന് കേരള സ്കൂൾ ടീച്ചേഴ് ഫ്രണ്ട് കോട്ടയം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണതുക കാലാനുസൃതമായി വർദ്ധിപ്പിക്കുക, പ്രൈമറി ഹെഡ്മാസ്റ്റർമാരെ പൂർണ്ണമായും
ക്ലാസ്ചാർജിൽ നിന്നും ഒഴിവാക്കുക, ഗവൺമെൻ്റ് ഫണ്ടുകൾ എയ്ഡഡ് സ്കൂളുകൾക്കും നൽകുക തുടങ്ങി നിരവധി ആവശ്യങ്ങൾ -അടങ്ങിയ പ്രമേയം ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ചു.
പതിമൂന്നു വിദ്യാഭ്യാസ സബ് ജില്ലകളിൽ നിന്നും 4 വിദ്യാഭ്യാസ ജില്ലകളിൽ നിന്നും പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.


.
കെ.എസ്.എസ്.ടി.എഫ് ജില്ലാ ഭാരവാഹികൾ

പാലാ: സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ട് കോട്ടയം ജില്ലാ പ്രസിഡൻ്റായി ജോബി വർഗീസ് കുളത്തറ (പാലാ) യും ജനറൽ സെക്രട്ടറിയായി ജിജി.കെ.ജോസ് (കാഞ്ഞിരപ്പള്ളി)യും ട്രഷററായി ബിനോയി ടോം (പാലാ)നേയും തെരഞ്ഞെടുത്തു.സംസ്ഥാന പ്രസിഡണ്ട് ടോബിൻ കെ.അലക്സ്, ജനറൽ സെക്രട്ടറി ഷൈൻ ജോസ് എന്നിവർ പ്രസംഗിച്ചു.


.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments