Latest News
Loading...

കെ.എസ്.എസ്.ടി.എഫ് ജില്ലാ സമ്മേളനത്തിന് പാലായിൽ തുടക്കം

പാലാ: കേരളാ സ്റ്റേറ്റ് സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ട് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് ജില്ലാ പ്രസിഡൻ്റ് ജോബി കുളത്തറ പതാക ഉയർത്തി.സംസ്ഥാന പ്രസിഡൻറ് ടോബിൻ കെ.അലക്സ്, കേരളാ കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി ടോമി കെ.തോമസ്, സംസ്ഥാന കോർഡിനേറ്റർ പി.രാധാകഷ്ണ കുറുപ്പ് ,ജില്ലാ സെക്രട്ടറി ജിജി കെ ജോസ് എന്നിവർ സംബന്ധിച്ചു. 


.സംസ്ഥാന സെകട്ടറി ജോഷി ഇലഞ്ഞിയിലിൻ്റെ അധ്യക്ഷതയിൽ ചേർന്ന
പ്രതിനിധി സമ്മേളനം സംസ്ഥാന അധ്യാപക അവാർഡ്‌ ജേതാവ് മൈക്കിൾ സിറിയക് ഉദ്ഘാടനം ചെയ്തു. പതിമൂന്ന് സബ് ജില്ലകളിൽ നിന്നായി പ്രതിനിധികൾ പങ്കെടുത്ത യോഗത്തിന് രഞ്ജിത്ത് പുളിക്കൽ സ്വാഗതവും സോബി തൊടുക നന്ദിയും പറഞ്ഞു. 

.ഇന്നു നടക്കുന്ന പൊതുസമ്മേളനം ജോസ് കെ.മാണി എം.പി ഉത്ഘാടനം ചെയ്യും. ശ്രീ .തോമസ് ചാഴികാടൻ എം പി.മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പ്രസിഡൻ്റ് ജോബി വർഗീസ് കുളത്തറ അധ്യക്ഷത വഹിക്കും. 12.30ന് ന്സംസ്ഥാന സെക്രട്ടറി സാജൻ അലക്സിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന ജില്ലാ കൗൺസിൽ യോഗം സംസ്ഥാന വനിതാ സെൽ കൺവീനർ മിനി. എം. മാത്യു ഉദ്ഘാടനം ചെയ്യും.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments