Latest News
Loading...

ഉഴവൂർ കെ എസ് ഇ ബി കളക്ഷൻ സെന്റർ പുനസ്ഥാപിക്കണം

ഉഴവൂർ ഗ്രാമപഞ്ചായത്ത് അനക്സ് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കെ എസ് ഇ ബി ബില്‍ കളക്ഷന്‍ സെന്റര്‍, എല്ലാ കളക്ഷന്‍ സെന്ററുകളും നിർത്തലാക്കി ഓൺലൈൻ ഇടപാടുകൾ പ്രോത്സാഹിപ്പിക്കണം എന്ന സര്‍ക്കാർ നയത്തിന്റെ അടിസ്ഥാനത്തിൽ നിര്‍ത്തലാക്കിയത്, വീണ്ടും പുനസ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് സര്‍വ്വകക്ഷിയോഗ പ്രതിനിധി സംഘം ബഹു. വൈദ്യൂത മന്ത്രി ശ്രീ.കൃഷ്ണന്‍കുട്ടിയെ സന്ദര്‍ശിച്ചു. ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോണിസ് പി സ്റ്റീഫന്റെ അദ്ധ്യക്ഷതയില്‍ 03.02.2023 വെള്ളിയാഴ്ച ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സർവ്വകക്ഷിയോഗം ബഹുമാനപ്പെട്ട മന്ത്രിയെ നേരില്‍ കണ്ട് കെ എസ് ഇ ബിയുടെ ബില്‍ കളക്ഷന്‍ സെന്റര്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെടാന്‍ തീരുമാനിക്കുകയായിരുന്നു.  


.കടുത്തുരുത്തി എംഎല്‍എ അഡ്വ. മോന്‍സ് ജോസഫ്, ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോണിസ് പി സ്റ്റീഫന്‍,കേരള കോണ്‍ഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് ശ്രീ ജോസ് തൊട്ടിയില്‍, കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീ.സൈമണ്‍ ഒറ്റത്തങ്ങാടിയില്‍ ,സിപിഐ പ്രതിനിധി ശ്രീ.വിനോദ് പുളിക്കനിരപ്പില്‍ എന്നിവരടങ്ങുന്ന പ്രതിനിധി സംഘമാണ് ബഹുമാനപ്പെട്ട വൈദ്യുതി മന്ത്രി ശ്രീ. കൃഷ്ണന്‍കു ട്ടിയെ കണ്ട് നിവേദനം സമര്‍പ്പിച്ചത്.


.ആഴ്ചയില്‍ 2 ദിവസം മാത്രം ഉഴവൂര്‍ പഞ്ചായത്ത് അനക്സ് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കിലും മരങ്ങാട്ടുപിള്ളി സെക്ഷനില്‍ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിക്കുന്ന കളക്ഷന്‍ സെന്ററായിരുന്നു ഉഴവൂരിലേത്. തികച്ചും സൌജന്യമായി ഉഴവൂര്‍ അനക്സ് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കളക്ഷന്‍ സെന്റര്‍ ഉഴവൂര്‍ ഗ്രാമപഞ്ചായത്തിലെ സാധാരണക്കാരായ ജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തിയിരുന്നു. 

ഈ ഓഫീസിന്റെ പ്രവര്‍ത്തനം അനശ്ചിതമായി നിര്‍ത്തി വച്ചതിനാല്‍ പഞ്ചായത്തിലെ സാധാരണക്കാരായ ആളുകള്‍ക്ക് ബില്‍ അടയ്ക്കാന്‍ മരങ്ങാട്ടുപിള്ളി ഓഫീസിനേയോ, അക്ഷയകേന്ദ്രങ്ങളേയോ ആശ്രയിക്കേണ്ടി വരുന്നു. ഇത് പൊതുജനങ്ങളുടെ വലിയ തോതിലുള്ള പരാതികള്‍ക്കും ആക്ഷേപങ്ങള്‍ക്കും കാരണമായതിനാല്‍ ആണ് സർവ്വകക്ഷിയോഗം ഉഴവൂര്‍ കെഎസ്ഇബി കളക്ഷന്‍ സെന്റര്‍ പുനരാരംഭിക്കുന്നതിന് നിവേദനം നല്‍കുന്നതിന് തീരുമാനമെടുത്തത്. ആവശ്യം പരിഗണിക്കാമെന്നും കളക്ഷന്‍ സെന്റര്‍ പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കാമെന്നും ബഹുമാനപ്പെട്ട മന്ത്രി പ്രതിനിധി സംഘത്തിന് ഉറപ്പുനല്കി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments