Latest News
Loading...

KPPHA സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം ചെയ്തു.

കേരള പ്രൈവറ്റ് പ്രൈമറി ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷൻ (KPPHA) യുടെ അമ്പത്തിയേഴാം സംസ്ഥാന സമ്മേളന ലോഗോ, കടുത്തുരുത്തി എം എൽ എ  മോൻസ് ജോസഫ് (സ്വാഗത സംഘം ചെയർമാൻ) പ്രകാശനം ചെയ്തു. ചടങ്ങിൽ സംസ്ഥാന അസി.സെക്രട്ടറി . ബിജുമോൻ പി.കെ (ജനറൽ കൺവീനർ), വനിത ഫോറം സംസ്ഥാന കൺവീനർ ജയമോൾ മാത്യു (പ്രോഗ്രാം കൺ വീനർ) സാജൻ ആന്റണി (ജോയിന്റ് കൺവീനർ)ജോസ് രാഗാദ്രി (പബ്ലിസിറ്റി കൺവീനർ) എന്നിവർ സന്നിഹിതരായിരുന്നു. 

.മലപ്പുറം ജില്ലയിലെ ശ്രീ.KNA ഷെരീഫ് രൂപകല്പന ചെയ്ത ലോഗോ ആണ് ഈ വർഷത്തെ സമ്മേളന ലോഗോയായി തെരഞ്ഞെടുത്ത ത്. 25 - ലധികം പേർ പങ്കെടുത്ത മത്സരത്തിൽ കണ്ണൂർ ജില്ലയിലെ ജ്യോതിഷ് കുമാർ വി പി, കാസർഗോഡ് ജില്ലയിലെ ഷീജ പി വി എന്നിവർ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. 

.സംസ്ഥാന പ്രസിഡന്റ് പി.കൃഷ്ണപ്രസാദ്, ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ എന്നിവർ അടങ്ങുന്ന വിദഗ്ധ സമിതിയാണ് വിജയികളെ തിരഞ്ഞെടുത്തത്. ഏപ്രിൽ 26, 27, 28 തീയ്യതികളിൽ കോട്ടയം ചൈതന്യ പാസ്റ്ററിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്യും എന്ന് ഭാരവാഹികൾ അറിയിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments