Latest News
Loading...

മോസ്‌കോ തേയിലപ്പാറയിൽ തോട്ടം കത്തി നശിച്ചു

മൂന്നിലവ് പഞ്ചായത്തിലെ മോസ്‌കോ തേയിലപ്പാറയിൽ തീ പിടിച്ച് അഞ്ചേക്കറോളം തോട്ടം കത്തി നശിച്ചു. നെടുമ്പള്ളിയിൽ എബ്രഹാം, കോഴിക്കുന്നേൽ ശാമുവൽ, എന്നിവരുടെ തോട്ടങ്ങളാണ് കത്തി നശിച്ചത്. റബറും മറ്റ് കൃഷികളും കത്തിനശിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് തീ ആരംഭിച്ചത്. വൈദ്യുതി കമ്പി പൊട്ടി വീണതുമൂലമാണ് തീപിടുത്തം ഉണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു. 
.

.ഈരാറ്റുപേട്ടയിൽ നിന്നുള്ള അഗ്നിരക്ഷാ സേനയെത്തി. അഗ്നിരക്ഷാ സേന ഈരാറ്റുപേട്ട യൂണിറ്റിലെ വലിയ വാഹനം കേടായതിനാൽ ചെറിയ വാഹനവുമായാണ് സ്ഥലത്തെത്തിയത്. നാട്ടുകാരോടൊപ്പം ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു സെബാസ്റ്റിയൻ, പഞ്ചായത്തംഗങ്ങളായ ഷാന്റിമോൾ സാം, ചാർളി ഐസക് എന്നിവരും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments