Latest News
Loading...

പാലാ സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിൽ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിന്റെ ഉദ്ഘാടനം

പാലാ സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിൽ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിന്റെ ഉദ്ഘാടനം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറിയും സംസ്ഥാന ദുരന്ത പ്രതികരണകേന്ദ്രം മേധാവിയുമായ ഡോ. ശേഖർ ലൂക്കോസ് കുര്യാക്കോസ് നിർവ്വഹിച്ചു. മനുഷ്യജീവിതം ഭൂമിയിൽ തുടർന്നുപോകാൻ കഴിയുമോ എന്ന ആശങ്കകൾ ശാസ്ത്രസമൂഹം പങ്കുവയ്ക്കുന്നതിനിടയിലാണ് നമ്മൾ ജീവിക്കുന്നത്. 


.എന്നാൽ ജീവിതത്തെ ഗുണമേന്മയോടെ എത്രത്തോളം മുന്നോട്ടുകൊണ്ടുപോകാൻ കഴിയും എന്നതാണ് നമ്മുടെ പരിശ്രമം. മീനച്ചിൽ നദീസംരക്ഷണ സമിതിയുടെ മീനച്ചിൽ നദീ - മഴ നിരീക്ഷണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിലൂടെ ആർജ്ജിക്കുന്ന ആത്മവിശ്വാസം ഉൾക്കൊണ്ടുകൊണ്ട് വേണം ഇത് സാധിക്കാൻ എന്നും ഡോ. ശേഖർ ലൂക്കോസ് കുര്യാക്കോസ് പറഞ്ഞു. പാരിസ്ഥിതിക അവബോധത്തോടുകൂടി മുന്നോട്ടുപോകാൻ കഴിയുന്ന ഒരു തലമുറയെ ഒരുക്കിയെടുക്കാൻ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പുകൾ പോലെയുളള പ്രവർത്തനങ്ങളിലൂടെ കഴിയും. പാലാ മുനിസിപ്പൽ ചെയർപേഴ്സൺ ജോസിൻ ബിനോ അദ്ധ്യക്ഷത വഹിച്ചു.

.മീനച്ചിൽ നദീസംരക്ഷണസമിതി കാലാവസ്ഥയും പരിസ്ഥിതിയുമായി ബന്ധപ്പെട്ട് സ്കൂളുകളിലും കോളേജുകളിലും ഏകോപിപ്പിക്കുന്ന പ്രവർത്തന സഖ്യമാണ് ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പുകൾ .സമിതി നേതൃത്വം കൊടുക്കുന്ന മീനച്ചിൽ നദീ - മഴ നിരീക്ഷണ ശൃംഖലയുടെ ഭാഗമായി പാലാ മുനിസിപ്പാലിറ്റിയിലെ മുഴുവൻ വാർഡുകളിലും സ്ഥാപിക്കുന്ന 26 റെയിൻ ഗേജുകളുടെ വിതരണവും പരിപാടിയോടനുബന്ധിച്ച് നടത്തി. സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിലെ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പംഗങ്ങളാണ് മഴമാപിനി നിരീക്ഷണം നടത്തുന്നത്. എൻ.എസ്.എസ്. യൂണിറ്റ് ക്ലൈമറ്റ് സ്കൂളിലെ ആക്ഷൻ ഗ്രൂപ്പിനെ പ്രവർത്തിപ്പിക്കും. മീനച്ചിൽ നദീസംരക്ഷണസമിതി പ്രസിഡന്റ് ഡോ.എസ്.രാമചന്ദ്രൻ, സ്കൂൾ പ്രിൻസിപ്പാൾ മാത്യു എം. കുര്യാക്കോസ്, മുൻ മുനിസിപ്പൽ കമ്മീഷണർ രവി പാലാ, എബി ഇമ്മാനുവൽ, ബിനു പാലാ, റഹിം തലനാട്, ഫ്രാൻസിസ് കൂറ്റനാൽ, മനോജ് മാത്യു പാലാക്കാരൻ, അൽഫോൻസാ എന്നിവർ പ്രസംഗിച്ചു

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments