Latest News
Loading...

കിടക്ക നിര്‍മാണ ഫാക്ടറിയില്‍ വന്‍ തീപിടുത്തം

കോട്ടയം വയലായില്‍ കിടക്ക നിര്‍മാണ ഫാക്ടറിയില്‍ വന്‍ തീപിടുത്തം. വയലാ ജംഗ്ഷന് സമീപം പ്രവര്‍ത്തിച്ച് വരുന്ന റോയല്‍ ഫോം ബെഡ് കമ്പനി ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. ഞായറാഴ്ച കമ്പനിയ്ക്ക് അവധിയായിരുന്നതിനാല്‍ ഫാക്ടറിയില്‍ ഉണ്ടായിരുന്നില്ല. 


.ഏറ്റുമാനൂര്‍ സ്വദേശി ടി.വി ജോസഫിന്റെ ഉടമസ്ഥതയിലുള്ള ഫാക്ടറിയിലാണ് തീ പടര്‍ന്നത്. സമീപവാസികളാണ് പോലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരം അറിയിച്ചത്. കടുത്തുരുത്തിയില്‍ നിന്നും പാലായില്‍ നിന്നും ഫയര്‍ഫോഴ്സ് സംഘം എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. കനത്ത പുകയും ചൂടും കാരണം തീ കെടുത്താന്‍ വലിയ പ്രയാസം അനുഭവപ്പെട്ടു. 


.ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. ഫയര്‍ഫോഴ്സും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് തീ പടരുന്നത് ഒഴിവാക്കിയത്. ഫാക്ടറി പൂര്‍ണമായും കത്തിയമര്‍ന്നു. ഒന്നരക്കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ ജോസഫ് പറഞ്ഞു.

വീഡിയോ: Facebook 

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments