Latest News
Loading...

ബൈജു കൊല്ലംപറമ്പിൽ സ്ഥാനം ഒഴിഞ്ഞു

നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്ന നിലയിലുള്ള ചുമതലകളിൽ ഏറ്റെടുത്തവയും ലക്ഷ്യം കണ്ടവയും പൂർത്തീകരിച്ചു എന്നതിൻ്റെ സംതൃപ്തിയിൽ പദവി ഒഴിഞ്ഞ് സ്ഥിരം സമിതി അദ്ധ്യക്ഷൻ ബൈജു കൊല്ലം പറമ്പിൽ . പരിമിതമായ ഫണ്ട് വിഹിതം വിനിയോഗിച്ച് പരമാവധി പ്രവർത്തനങ്ങൾക്ക് നടത്തി സമർപ്പിക്കുന്നതിന് നേതൃത്വം നൽകി. മുഖ്യമായും നിർധനരുടെ ആരോഗ്യ പരിപാല കേന്ദ്രങ്ങളായ ആയുർവേദ, ഹോമിയോ ആശുപത്രികളുടേയും
നഗരസഭയുടെ നിയന്ത്രണത്തിലുള്ള കെ.എം.മാണി സ്മാരക ജനറൽ ആശുപത്രിയുംരോഗീ സൗഹൃദവും അധിക ആധുനിക സജ്ജീകരണങ്ങളും ഒരുക്കുവാൻ കഴിഞ്ഞു എന്നതിൽ ബൈജുവിന് അഭിമാനമുണ്ട്. 

പതിറ്റാണ്ടുകൾ പഴക്കമുള്ള ആശുപത്രി കെട്ടിടങ്ങൾ പൊളിച്ചുനീക്കി വിസ്തൃതമായ പാർക്കിംഗ് ഏരിയയും ആശുപത്രി കെട്ടിടങ്ങൾക്കിടയിലുള്ള മുറ്റങ്ങൾ മുഴവനും പേവിംഗ് ടൈലുകൾ പാകി മനോഹരമാക്കുകയും ചെയ്തു കഴിഞ്ഞു.പുതിയതായി ആരംഭിച്ച
ഡയാലിസിസ് വിഭാഗത്തിൽ രണ്ട് ഷിഫ്ടുകൾ ക്രമീകരിച്ച് കൂടുതൽ പേർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുകയും രോഗികൾക്ക് കെ.എം മാണി ഫൗണ്ടേഷൻ്റെ സൗജന്യ ഡയാലിസ് കിറ്റുകൾ 3 തവണ വിതരണം ചെയ്യിച്ചു. ആശുപത്രിയിൽ ഇരുപത്തിനാല് മണിക്കൂറും സർക്കാർ നിരക്ക് മാത്രം ഈടാക്കി പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി സെൻ്റെർ ഫോർ ബയോടെക്നോളജിയുടെ ഹൈടെക് ക്ലിനിക്കൽ ലാബ് സജ്ജീകരിക്കുന്നതിന് നേതൃത്വം നൽകി.

കുമാരനാശാൻ കുട്ടികളുടെ പാർക്കിൽ കുടുംബശ്രീ ക്യാൻൻ്റീൻ , ആധുനിക ഗ്യാസ് ശ്മശാനം ,മരിയ സദനം അഭയകേന്ദ്രത്തിൽ റോട്ടറി ക്ലബിൻ്റെ സഹായത്തോടെ കുടിവെള്ള പദ്ധതി, നഗ രാതിർത്തിയായമുണ്ടാങ്കലിൽ എൽ.ഇ.ഡി സ്വാഗത ബോർഡ്‌, 6-ാം വാർഡിൽ പുലിമലക്കുന്നിൽ പുതിയ കുടിവെള്ള പദ്ധതി ,പാലാ റോട്ടറി ക്ലബ്ബിൻ്റെ സഹായത്തോടെ ജനറൽ ആശുപത്രിയിൽ മിനി വെൻ്റിലേറ്റർ ബൈപ്പാപ്പ്, ടെലിവിഷൻ സ്റ്റെറ്റുകൾ എന്നിവ സ്ഥാപിക്കുന്നതിനും നേത്രത്വം നൽകി. നഗരത്തിലെ വിവിധ ഇടങ്ങളിൽ ആധുനിക മോഡുലാർ ടോയ്ലറ്റുകൾ സ്ഥാപിക്കുകയും നിലവിലുണ്ടായിരുന്നവ നവീകരിക്കുകയും ചെയ്തു. വ്യാപാരികളുടെ ലൈസൻസുകൾ ഓൺ ലൈൻ ആയി നൽകുന്നതിന് 1900 ൽ പരം വ്യാപാരികളുടെ രേഖ ഡിജിറ്റലാക്കിയത് വിപ്ലവകരമായ നടപടിയായി. 

15 ലക്ഷം മുടക്കി നഗരസഭയുടെ കേടായി കിടന്നിരുന്ന നിലവിലുളള നിരീക്ഷണ ക്യാമറകൾ പുനസ്ഥാപിക്കുവാൻ ആവശ്യമായ ഇടപെടൽ നടത്തി . നഗരസഭയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ഭംഗിയായി നടത്തുന്നതിനായുള്ള ചുമതലകളും ഏറ്റു നടത്തി. കായിക, ഫുട്ബോൾ പ്രേമികളുടെ ആവേശത്തിൽ പങ്ക് ചേർന്ന് ലോക കപ്പ് ഫുട്ബോൾ ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കാൻ കോഡിനേറ്റർ ആകാനും കഴിഞ്ഞു . നഗരത്തിൽ മാലിന്യ സംസ്കരണത്തിനായി ആശുപത്രിയിൽ ഉൾപ്പെടെ തുമ്പൂർമുഴി മോഡൽ ജൈവ മാലിന്യ സംസ്കരണ പ്ലാൻ്റ് സ്ഥാപിക്കുവാൻ കഴിഞ്ഞു. മാർക്കറ്റ് കോംപ്ലക്സിൽ പുതിയ യൂണിറ്റ് നിർമ്മാണം നടന്നു വരുന്നു , പാലാ ജനറൽ ആശുപത്രിയിൽ പുതിയ ബ്ലോക്കിൽ നവീന ഒ.പി.വിഭാഗങ്ങളും ക്യാൻസർ വാർഡ് തുടങ്ങിയവ ആരംഭിക്കുന്നതിനുള്ള പിന്തുണയും സഹായങ്ങളും നൽകി. നഗരസഭ ആരോഗ്യ വിഭാഗം മഴക്കാലത്ത് മാസ് ക്ലീനിംഗ് നടത്തിച്ചു.

 ജനറൽ ആശുപത്രിയിൽ പോസ്റ്റുമാർട്ടം പുനരാരംഭിക്കുന്നതിന് ഇടപെടൽ നടത്തി. .ഇവിടേക്കുള്ള ഉപകരണങ്ങൾക്കും നടപടി സ്വീകരിച്ചു. കൂടാതെ കെ.എം മാണി സ്മാരക ജനറൽ ആശുപത്രിക്ക് നവീന നെയിംബോർഡുകൾ സ്ഥാപിച്ചു. 5.7 ലക്ഷം മുടക്കി 24x7 ജലവിതരണo ആശുപത്രിക്ക് ഉറപ്പാക്കുന്നതിന് നടപടി സ്വീകരിച്ചു.നഗരസഭാ ആരോഗ്യ വിഭാഗത്തിലും ശുചീകരണ വിഭാഗത്തിലും ജീവനക്കാർക്ക്‌ അവശ്യമായ പുതിയ ഉപകര ണ ങ്ങൾ ലഭ്യമാക്കി. ഇവയെല്ലാം നടപ്പാക്കാൻ നിന്നപ്പോൾ ചെയർമാൻ ആൻ്റോ പടിഞ്ഞാറക്കരയുടെയും, മുൻ കൗൺസിലർ ബിജു പാലുപ്പടവൻ്റെയും, ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗം ജയ്സൺ മാന്തോട്ടത്തിൻ്റെയും മററുസഹപ്രവത്തകരുടേയും ജീവനക്കാരുടേയും കലവറയില്ലാത്ത സഹായവും സഹകരണവും പ്രോൽസാഹനവും എപ്പോഴും ലഭിച്ചിരുന്നു എന്നതും ബൈജു സ്മരിക്കുന്നു.

കേരളാ കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി എം.പിയുടെ കലവറിയില്ലാത്ത പിന്തുണ പദ്ധതികൾ നടപ്പാക്കുന്നതിൽ വളരെ സഹായകരമായി. പൊതിച്ചോറും കുപ്പിവെള്ളവും " പദ്ധതിയിൽ കഴിഞ്ഞ കോവിഡ് കാലത്ത് ജനമൈത്രി പോലീസും, സന്മനസ്സ് കൂട്ടായ്മയും, സുമനസുകളും ചേർന്നുള്ള പാലായിലെ ഭവന രഹിതരായ ആളുകൾക്ക് മാസങ്ങളോളം ഉച്ചഭക്ഷണം നൽകുന്നതിൻ്റെ ഭാഗമാകാനും കഴിഞ്ഞു. കൗൺസിലറായി ആദ്യ നാളുകളിൽ തന്നെ മരിയസദനo അഭയകേന്ദ്രത്തിലെ മുഴുവൻ അന്തേവാസികൾക്കും ഒരേ സമയം കോവിഡ് പിടിപെട്ടപ്പോൾ പാലാ ജനറൽ ആശുപത്രിയുടെ പ്രത്യേക സി.എഫ്.എൽ.ടി.സി തുറക്കാനും പരിശോധനകളും മരുന്നും ഭക്ഷണ സൗകര്യങ്ങളും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഏർപ്പെടുത്തി കൊടുക്കുവാനും കഴിഞ്ഞു. കോവിഡ് കാലത്ത് പാലാ ജനറൽ ആശുപത്രിയിലെയും, പാസ്റ്ററൽ ഇൻസ്റ്റിട്യൂട്ടിലെയും രണ്ട്കോവിഡ് സെൻ്ററുകളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ഡോക്ടർമാർക്കും രോഗികൾക്കും, സ്റ്റാഫിനും ആശുപത്രി മാനേജിംഗ് കമ്മിറ്റിക്കും ഒപ്പം പ്രവർത്തിക്കുവാൻ കഴിഞ്ഞു എന്നതിൽ അഭിമാനവും സംതൃപ്തിയും ഉള്ളതായി ബൈജു പറഞ്ഞു.

കേരള കോൺഗ്രസ് (എം) പാർലമെൻ്ററി പാർട്ടിയുടെ തീരുമാനപ്രകാരവും മുൻ ധാരണകളുടെ അടിസ്ഥാനത്തിലുമാണ് ആരോഗ്യസ്ഥിരം സമിതി ചെയർമാൻ പദവിയിൽ നിന്നും ഒഴിഞ്ഞത്.
പാർട്ടിയുടെ മററ് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാരും പദവി ഒഴിഞ്ഞിട്ടുണ്ട്.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments