Latest News
Loading...

പി. എൻ. ഗോപാലകൃഷ്ണൻ നായർക്ക് ആദരം

ജെ. സി. ഐ. പാലാ സൈലോഗ്സിന്റെ ആഭിമുഖ്യത്തിൽ KSEB യിൽ നീണ്ട പതിനെട്ട് വർഷത്തെ സുത്യർഹമായ സേവനത്തിന്  പി. എൻ. ഗോപാലകൃഷ്ണൻ നായർക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു. 

പൊതുസമൂഹത്തിന്റെ പ്രശ്നങ്ങളിൽ ദൈനംദിനം ഇടപെടുകയും, പ്രോത്സാഹനങ്ങളോ അംഗീകരങ്ങളോ ലഭിക്കാതെ സാമൂഹിക ജീവിതത്തിന്റെ ഭാഗമായി മാറിയ നക്ഷത്രങ്ങളെ കണ്ടെത്തി അവർക്ക് പ്രോത്സാഹനവും അംഗീകാരവും നൽകുന്നതിനായി ജെ. സി. ഐ. ഇന്ത്യ ആവിഷ്കരിച്ച *സല്യൂട്ട് ദി സൈലന്റ് വർക്കേഴ്സ്* എന്ന പരിപാടിയുടെ ഭാഗമായി KSEB യിൽ നീണ്ട 18 വർഷം സേവനമനുഷ്ഠിച്ച ശ്രീ. ഗോപാലകൃഷ്ണൻ നായർ പി. എൻ. നെ ഇന്ന് ജെ.സി.ഐ. പാലാ സൈലോഗ്സിന്റെ നേതൃത്വത്തിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു. 

.ജെ. സി. ഐ. പാലാ സൈലോഗസിന്റെ പ്രസിഡൻറ് ജെ. സി. ഐ. സെനെറ്റർ അലക്സ് ടെസ്സി ജോസിന്റെ നേതൃത്വത്തിൽ പൂഞ്ഞാറിൽ നടന്ന പ്രസ്തുത യോഗത്തിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. അജികുമാർ ബി. മുഖ്യാഥിതി ആയി സംസാരിച്ചു. ചടങ്ങിൽ പ്രമുഖ സാംസ്‌കാരിക, രാഷ്ട്രീയ പ്രവർത്തകരായ ശ്രീ എബി കിഴക്കേത്തോട്ടം , ചാർളി അലക്സ്, സുബ്രഹ്മണ്യൻ പുത്തൻകൈപ്പുഴ, എന്നിവരോടൊപ്പം ജെ. സി. ഐ. പാലാ സൈലോഗ്‌സിന്റെ പ്രതിനിധികളായ ജെ. സി. അനുപ എബ്രാഹം, ജെ. സി. ഡോ.മറീന, ജെ സി. ജുബി മൂഴിയാങ്കൽ എന്നിവരും പങ്കെടുത്തു.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments