Latest News
Loading...

റൂബി ജൂബിലി കൺവൻഷൻ (40 -മത് കൺവൻഷൻ പന്തൽ നിർമ്മാണ ഉദ്ഘാടനം

സി എസ് ഐ ഈസ്റ്റ് കേരള മഹായിടവക റൂബി ജൂബിലി കൺവൻഷൻ (40 -മത് കൺവൻഷൻ )പന്തൽ നിർമ്മാണ ഉദ്ഘാടനം ബിഷപ്പ് റൈറ്റ് .റവ. വി.എസ്. ഫ്രാൻസിസ് ഉദ്ഘാടനം നിർവഹിച്ചു. ട്രഷറർ.റവ. പി.സി. മാത്യുക്കുട്ടി ഞാൻ ,ജനറൽ കൺവീനർമാരായ റവ. ജോണി ജോസഫ്, റവ.ലൗസൺ ജോർജ്, ശ്രീ .സുനിൽ ഐസക്, പബ്ലിസിറ്റി കൺവീനർ റവ. റ്റി.ജെ. ബിജോയ്, പി.ആർ.ഒ . റോബിൻ ഇരുമാപ്ര എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 2023 ഫെബ്രുവരി 5 -ആം തീയതി ഞായറാഴ്ച 6 pm മുതൽ 12 ഞായർ 10 പി. എം. വരെ എം .ഡി. സി .എം .എസ്. ഹൈസ്കൂൾ മൈതാനത്ത് (ബേക്കർ ഡെയ്ൽ - ചാലമറ്റത്ത്) വച്ച് നടത്തപ്പെടുന്നു. 5ാം തീയതി 6 പി.എം.ന് ബിഷപ്പ് .റൈറ്റ് .റവ. വി.എസ്. ഫ്രാൻസിസ് തിരുമേനിയുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ റൂബി ജൂബിലി കൺവൻഷൻ ഉദ്ഘാടനം ബിഷപ്പ്. റൈറ്റ് റവ .ഡോ. മാർട്ടിൻ സി .ബോർഗായി, (ബിഷപ്പ് ,
നോർത്ത് കർണാടക മഹായിടവക) നിർവഹിക്കും.

 

ബിഷപ്പ് റൈറ്റ് റവ.ഡോ.കെ .ജെ . സാമുവൽ ,ബിഷപ്പ് റൈറ്റ് .റവ.ഡോ.കെ.ജി.ഡാനിയൽ എന്നിവർ റൂബി ജൂബിലി കൺവൻഷന് ആശംസകൾ അർപ്പിക്കും.ഫെബ്രുവരി 11 ശനിയാഴ്ച 9 എ.എം.ന് സുവിശേഷ മഹാറാലി മേലുകാവ് മറ്റത്തുനിന്നും കൺവൻഷൻ പന്തലിലേക്ക് നടത്തപ്പെടുന്നതും ആണ്. 2023 ഫെബ്രുവരി 12 -ആം തീയതി ഞായറാഴ്ച സമാപനയോഗത്തിൽ എച്ച് .ജി .സഖറിയ മാർ സേവേറിയോസ് (ഓർത്തഡോക്സ് സഭ ഇടുക്കി ഭദ്രാസനാധിപൻ) വചനപ്രഘോഷണം നിർവ്വഹിക്കും. .റവ.ഡോ.എം.പി. ജോസഫ് , റവ.ഡോ.ഡി.ജെ.അജിത് കുമാർ, റവ. സാജൻ പി.മാത്യു, റവ. സജീവ് തോമസ്, പ്രൊഫ. (മിസ്സിസ്) പ്രീനാ മാത്യു, ശ്രീ.സാം കെ. ഉതുപ്പ്, ഡോ.ബിജു എം.ജോർജ് എന്നിവർ 6 മുതൽ 12 വരെ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments