Latest News
Loading...

യൂത്ത്ഫ്രണ്ട് (എം) അധ്വാനവർഗ്ഗ യുവസംഗമം മാർച്ച് 3,4,5 തീയതികളിൽ

കേരള യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 2023 മാർച്ച് 3,4,5 തീയതികളിൽ കോട്ടയത്ത് അധ്വാനവർഗ്ഗ യുവസംഗമം നടത്തും. മധ്യവർഗത്തിന്റെയും കർഷകൻ്റെയും കർഷക തൊഴിലാളിയുടെടെയും യുവജനങ്ങളുടെയും കൃത്യമായ നിർവചനം അധ്വാനവർഗ സിദ്ധാന്തത്തിലൂടെ നൽകിയ കേരളത്തിലെ മികച്ച ഭരണാധികാരിയും കേരള കോൺഗ്രസ്(എം)ൻ്റെ നേതാവുമായിരുന്ന യശശരീരനായ കെ എം മാണിസാറിൻ്റെ ഓർമകളുറങ്ങുന്നതും കേരള കോൺഗ്രസിൻ്റെ ചരിത്ര പ്രഖ്യാപനം നടന്നതുമായ തിരുനക്കര മൈതാനമാണ് യുവജന സംഗമത്തിന്റെ വേദി.

 "എൻ്റെ നാട്, എൻ്റെ തൊഴിൽ, എൻ്റെ അഭിമാനം" എന്ന മുദ്രാവാക്യത്തിലൂടെ യൂത്ത്ഫ്രണ്ട് (എം) കഴിഞ്ഞ ഒരു വർഷ കാലയളവിൽ സംഘടന പരിപാടികൾക്കൊപ്പം തൊഴിൽ നൈപുണ്യത്തിനും കാർഷിക-വ്യവസായികമുൾപ്പടെയുള്ള മേഖലകളിൽ നൂതനപദ്ധതികളിലൂടെ സംരഭകരാകുവാനുള്ള പ്രോത്സാഹനത്തിനുമാണ് ശ്രദ്ധവെച്ചത്. ജന്മദിന സമ്മേളനത്തിലും സംസ്ഥാനതല ക്യാമ്പിലും മറ്റ് പരിപാടികളിലും തൊഴിൽ ശിൽപശാലകൾ ഇതിൻ്റെ ഭാഗമായി സംഘടിപ്പിച്ചു. യൂത്ത്ഫ്രണ്ട്(എം)ൻ്റെ വാർഡ്തലം മുതലുള്ള ഭാരവാഹികളുടെയും കാർഷികമേഖലയുൾപ്പെടെയുള്ള യുവസംരഭകരുടെയും സമ്മേളനമായി മാറും ആയിരങ്ങൾ പങ്കെടുക്കുന്ന അധ്വാനവർഗ്ഗ യുവസംഗമം.


.മാർച്ച് 3 ന് കെ എം മാണി സാറിൻ്റെ കല്ലറയിൽ നിന്നും ആരംഭിക്കുന്ന ദീപശിഖ പ്രയാണം തിരുനക്കര എത്തി ചേരുന്നതോടെ യുവസംഗമത്തിന് തിരിതെളിയും.യൂത്ത്ഫ്രണ്ട്(എം) മുൻ സംസ്ഥാന പ്രസിഡന്റായിരുന്ന ബാബുചാഴികാടന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും കൊടിമരവും കുട്ടനാടൻ കർഷകന്റെ ആവേശമായിരുന്ന ഇ ജോൺ ജേക്കബിന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും പതാകയും എത്തിചേരും. തുടർന്ന് വൈകിട്ട് 4 മണിക്ക് കേരള യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രതിനിധി സമ്മേളനം നടക്കും.

മാർച്ച് നാലിന് വൈകിട്ട് 3 മണിക്ക് തിരുനക്കര മൈതാനത്ത് ആയിരകണക്കിന് യുവജനങ്ങൾ പങ്കെടുക്കുന്ന അധ്വാനവർഗ്ഗ യുവസംഗമം ഉദ്ഘാടനം ചെയ്ത്കൊണ്ട് കേരള കോൺഗ്രസ് (എം) ചെയർമാൻ ശ്രീ. ജോസ് കെ മാണി എംപി സംസാരിക്കും. യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് അഡ്വ: റോണി മാത്യു അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ജലവിഭവ വകുപ്പ് മന്ത്രിയും കേരള കോൺഗ്രസ് (എം) പാർലമെൻ്ററി പാർട്ടി ലീഡറുമായ ശ്രീ. റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തും. ഗവ: ചീഫ് വിപ്പ് ഡോ:എൻ ജയരാജ്, തോമസ് ചാഴിക്കാടൻ എംപി, എംഎൽഎമാർ കേരള കോൺഗ്രസ് (എം)- യൂത്ത്ഫ്രണ്ട് (എം) നേതാക്കൾ തുടങ്ങിയവർ പ്രസംഗിക്കും

.മാർച്ച് 5ന് യുവത്വവും കുടിയേറ്റവും എന്ന വിഷയത്തിൽ സെമിനാർ നടക്കും.

പത്ര സമ്മേളനത്തിൽ യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് അഡ്വ: റോണി മാത്യു, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സിറിയക് ചാഴികാടൻ, ഷേയ്ക്ക് അബ്ദുള്ള, ബിറ്റു വൃന്ദാവൻ, റോണി വലിയപറമ്പിൽ യൂത്ത്ഫ്രണ്ട് (എം) കോട്ടയം ജില്ല പ്രസിഡൻ്റ് എൽബി അഗസ്റ്റിൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജിത്തു ജോർജ് താഴേക്കാടൻ തുടങ്ങിയവർ പങ്കെടുത്തു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments