Latest News
Loading...

ജൂബിലി വർഷത്തിൽ SMYM- KCYM പാലാ രൂപതയ്ക്ക് പുതിയ സാരഥികൾ


SMYM - KCYM പാലാ രൂപതയുടെ 2022 പ്രവർത്തനവർഷ വാർഷികവും , 2023 രൂപതാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും  പാലാ അൽഫോൻസാ കോളേജിൽ വച്ച് നടത്തപ്പെട്ടു. പ്രസിഡന്റ് ജോസഫ് കിണറ്റുകര അധ്യക്ഷത വഹിച്ച യോഗത്തിൽ പാലാ രൂപത ഇവാഞ്ചലൈസേഷൻ ഡയറക്ടർ റവ.ഫാ. ജേക്കബ് വെള്ളമരുതുങ്കൽ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. സമ്മേളനത്തിൽ മൂന്നു വർഷത്തെ സേവനത്തിന് ശേഷം പടിയിറങ്ങുന്ന ജോയിന്റ് ഡയറക്ടർ  സിസ്റ്റർ ജോസ്മിത SMS ന് യാത്രയയപ്പും നൽകി. മികച്ച യൂണിറ്റുകൾക്കും ഫൊറോനുകൾക്കുമുള്ള സമ്മാനദാനവും നടത്തപ്പെട്ടു. മികച്ച യുവജന പ്രവർത്തകനുള്ള ഡാനിയൽ അവാർഡിന് അരുവിത്തുറ യൂണിറ്റ് അംഗം ഡോൺ ജോസഫും , മികച്ച യുവജന പ്രവർത്തകയ്ക്കുള്ള എസ്തേർ അവാർഡിന് രാമപുരം യൂണിറ്റ് അംഗം റ്റിയ റ്റെസ് ജോർജും അർഹരായി.അതിനോടൊപ്പം ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പയുടെ നിര്യാണത്തിൽ രൂപത സമിതി അനുശോചനം രേഖപ്പെടുത്തുകയും എല്ലാ യുവജനങ്ങളും പ്രാർത്ഥിക്കുകയും ചെയ്തു.



 

2023 രൂപത ഇലക്ഷൻ

SMYM - KCYM പാലാ രൂപതയുടെ 2023 രൂപതാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ജനുവരി 2 - ന് പാലാ അൽഫോൻസാ കോളേജിൽ വച്ച് നടത്തപ്പെട്ടു. എസ് എം വൈ എം പാലാ രൂപത ഭാരവാഹികളായി തോമസ് ബാബു കാട്ടാമ്പാക്ക് ( പ്രസിഡൻറ്),ടോണി കവിയിൽ ഉള്ളനാട്
( ജനറൽ സെക്രട്ടറി), സെഞ്ചു ജേക്കബ് അരുവിത്തുറ ( വൈസ് പ്രസിഡൻറ്), ഡോൺ ജോസഫ് അരുവിത്തുറ ( ഡെപ്യൂട്ടി പ്രസിഡന്റ്), ആൽഫി ഫ്രാൻസീസ് ചേർപ്പുങ്കൽ (സെക്രട്ടറി), മെർളിൻ സാബു കോതനല്ലൂർ (ജോയിന്റ് സെക്രട്ടറി),
എബി നൈജിൽ നെല്ലിയാനി (ട്രഷറർ)
റിയാ തെരേസ് ജോർജ് വെള്ളികുളം, ജിയോ റോയ് (കടനാട്)
(കൗൺസിലേഴ്സ്)
അഡ്വ. സാം സണ്ണി ,
 ഗ്രീഷ്മ ജോയൽ (റീജിയണൽ കൗൺസിലേഴ്സ് ) എന്നിവരെ തിരഞ്ഞെടുത്തു.
സിൻഡിക്കേറ്റ് കൗൺസിലേഴ്സ് - മഞ്ജു തങ്കച്ചൻ (ഭരണങ്ങാനം), ജിസ്സ് പോൾ (ഇലഞ്ഞി), സാൻജോ മൈലംവേലി (കടുത്തുരുത്തി), സച്ചിൻ ഷാജി (കുറവിലങ്ങാട്), ഡാനി ജോസ് (മൂലമറ്റം), ജിജോമോൻ (മുട്ടുചിറ), നീതു ടോമി (പൂഞ്ഞാർ), അഭിജിത്ത് സാബു (രാമപുരം), സോബിൻ അഗസ്റ്റിൻ (തീക്കോയി), ബ്ലസ്സി ബോബി
(തുടങ്ങനാട്),
എബിൻ അലോഷ്യസ് (കൂട്ടിക്കൽ ). തിരഞ്ഞെടുപ്പിൽ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി മുഖ്യ വരണാധികാരിയായിരുന്നു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments